Kerala Style Hotel Fish Curry Recipe: മീൻ ഉപയോഗിച്ച് വ്യത്യസ്ത രീതികളിലെല്ലാം കറികൾ തയ്യാറാക്കുന്നു പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. തേങ്ങ അരച്ചും അല്ലാതെയും കുടംപുളി ഇട്ടും അല്ലാതെയുമെല്ലാം വ്യത്യസ്ത രുചികളിൽ മീൻ കറി തയ്യാറാക്കാറുണ്ടെങ്കിലും ഹോട്ടലുകളിൽ നിന്നും ലഭിക്കുന്ന ഫിഷ് കറിയുടെ ടേസ്റ്റ് മിക്കപ്പോഴും വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല. എന്നാൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ എങ്ങനെ ഒരു ഫിഷ് കറി തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Fish
- Onion
- Ginger And Garlic
- Tomato
- Turmeric Powder
- Chilly Powder
- Corriander Powder
- Salt
- Garcinia cambogia
- Coconut
- Curry Leaves
- Coconut Oil
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ എടുത്തുവച്ച ഇഞ്ചി വെളുത്തുള്ളി സവാള അരിഞ്ഞെടുത്തതിന്റെ പകുതി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി വഴറ്റണം. അതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞെടുത്തത് കൂടി ചേർത്ത് വെന്ത് ഉടഞ്ഞു തുടങ്ങുമ്പോൾ തേങ്ങ കൂടി ചേർത്ത് കൊടുക്കുക.ഈയൊരു കൂട്ടിന്റെ ചൂടാറാനായി മാറ്റിവയ്ക്കാം.
ഈ സമയം കൊണ്ട് ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം എഴുത്തുവച്ച സവാള, കറിവേപ്പില എന്നിവയിട്ട് വഴറ്റിയെടുക്കുക. അതിലേക്ക് എടുത്തുവച്ച മുളകുപൊടി,മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ചൂടാക്കിയ ശേഷം നേരത്തെ എടുത്തുവച്ച കൂട്ട് അരച്ച് ആ ഒരു അരപ്പ് കൂടി ചേർത്തു കൊടുക്കുക. അരപ്പ് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് കുടംപുളി ഇട്ട് ഒന്നുകൂടി തിളപ്പിച്ച ശേഷം മീൻ കഷണങ്ങൾ ഇട്ട് അടച്ചുവെച്ച് വേവിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Hotel Fish Curry Recipe Credit : Sheeba’s Recipes
Kerala Style Hotel Fish Curry Recipe
Kerala-style hotel fish curry is a bold, flavorful dish that captures the essence of South Indian coastal cuisine. Made with fresh fish simmered in a rich, spicy gravy, this recipe uses a traditional blend of roasted spices, tangy tamarind or kudampuli (Malabar tamarind), and aromatic coconut oil for authentic taste. Curry leaves, ginger, garlic, and shallots form the base, while red chili powder and turmeric give it that signature vibrant color and heat. Cooked in a clay pot for enhanced flavor, this dish is a staple in Kerala hotels and homes alike. The fish absorbs the spicy, tangy gravy, making every bite irresistible. Best served with steamed rice or Kerala parotta, this fish curry is comforting, hearty, and deeply satisfying. Whether you’re craving a taste of home or exploring Kerala cuisine for the first time, this traditional fish curry delivers big flavor with simple ingredients.