Kerala Style Crispy Pazhampori: ഒട്ടും തന്നെ എണ്ണ കുടിക്കാതെ നല്ല ക്രിസ്പി ആയിട്ടുള്ള പഴംപൊരി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.ഒട്ടും തന്നെ എണ്ണ കുടിക്കാതെ നല്ലതുപോലെ പൊങ്ങി വരുന്നത്തിനുള്ള ഒരു സീക്രട്ട് ഈ റെസിപ്പിയിൽ ഉണ്ട്. അതിനായി നല്ല പാകം ആയിട്ടുള്ള ഏത്തപ്പഴം എടുക്കുക. എത്തപഴത്തിന്റെ തൊലി കളഞ്ഞ് നേർ പകുതി ആക്കി മുറിക്കുക.ഇനി പഴംപൊരിക്കുള്ള മാവ് തയാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ മാവ് ഇട്ടു കൊടുക്കുക.
Ingredients
- Banana
- All Purpose Flour
- Salt
- Cornflour
- Turmeric Powder
- Water
- Sugar
- Lemon Juice
മൈദക്ക് പകരം ഗോതമ്പു പൊടി എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഒരു ടീസ്പൂൺ കോൺഫ്ലവർ ചേർത്ത് കൊടുക്കുക. കോൺഫ്ലവറിനു പകരം രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി അല്ലെങ്കിൽ രണ്ട് ടേബിൾ സ്പൂൺ റവ ചേർത്ത് കൊടുത്താലും മതിയാകും. ഒരു ടേബിൾ സ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. പഴം പൊരിക്ക് മഞ്ഞ നിറം കിട്ടാനാ വേണ്ടിയാണിത്. ഇതെല്ലാം ഒരു സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്ത ശേഷം വെള്ളം ചേർത്ത് ഇളക്കുക. ഏകദേശം ദോശ മാവിന്റെ പരുവത്തിൽ ആകുന്നത് വരെ വെള്ളം ചേർത്ത് ഇളക്കാവുന്നതാണ്. വെള്ളം ഒരുപാട് കൂടാനും പാടില്ല, കുറയാനും പാടില്ല.ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക.
നല്ല ക്രിസ്പി ആവാൻ കൂടെ ആണിത്.ഇനി ഒരു ചെറിയ പാത്രത്തിലേക്ക് ഒരു ടീസ്പൂൺ നാരങ്ങ നീര് എടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ട് നന്നയി ഇളക്കുക. ഇത് പഴം പൊരി തയ്യാറാക്കുന്നതിനാവശ്യമായ മാവിലേക്ക് ഒഴിച്ച് കൊടുക്കുക. പഴംപൊരി നല്ലതുപോലെ പൊങ്ങി വരാനും ഒരുപാട് എണ്ണ കുടിക്കാതിരിക്കാനും വേണ്ടിയാണിത്. ശേഷം മുറിച്ചു വെച്ച ഏത്തപ്പഴം മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ വറുത്ത് കോരി എടുത്താൽ ടേസ്റ്റി ആയിട്ടുള്ള ഒട്ടും എണ്ണ കുടിക്കാത്ത, നല്ലത് പോലെ പൊന്തി വന്നിട്ടുള്ള പഴംപൊരി തയ്യാറായി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Kerala Style Crispy Pazhampori Video Credits : GREEN CHILLI
Kerala Style Crispy Pazhampori
Kerala-style crispy pazhampori is a beloved tea-time snack made with ripe nenthran bananas (plantains) coated in a lightly sweetened flour batter and deep-fried to golden perfection. The batter typically includes all-purpose flour, rice flour for added crunch, a pinch of turmeric, sugar, and a hint of cardamom for flavor. When fried, the outer layer becomes crisp while the inside remains soft and sweet, capturing the essence of Kerala’s culinary charm. Often enjoyed with a cup of hot tea pazhampori is simple yet nostalgic, evoking memories of rainy evenings and homely comfort across Malayali households.
Also Read : ഇടക്കിടെ മധുരം കഴിക്കാൻ തോന്നാറുണ്ടോ; എങ്കിൽ ഇതാ കുറഞ്ഞ ചേരുവയിൽ ഹെൽത്തി പുഡ്ഡിംഗ്…