മീൻ കറി ഇങ്ങനെ തേങ്ങാ അരച്ച് വെക്കൂ; വയറു നിറയെ ചോറുണ്ണാൻ ഇതൊന്ന് മതി; ഇതാണ് കറിയെങ്കിൽ ചട്ടി കാളിയാകുന്ന വഴി അറിയില്ല…!! | Kerala Style Coconut Fish Curry Recipe

Kerala Style Coconut Fish Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ ഉച്ചയൂണിന് പതിവായി തയ്യാറാക്കുന്ന ഒരു വിഭവമായിരിക്കും മീൻ കറി. ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. തേങ്ങ അരച്ച മീൻ കറി നല്ല രുചിയിൽ കിട്ടാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി എടുത്ത മീൻ,

തേങ്ങ കാൽ കപ്പ്, ഇഞ്ചി വെളുത്തുള്ളി എന്നിവ ചെറിയതായി അരിഞ്ഞെടുത്തത്, നാല് ചെറിയ ഉള്ളി, നാല് ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് ആവശ്യത്തിന്, ഒരു പിഞ്ച് ഉലുവ, കറിവേപ്പില, തക്കാളി, കുടംപുളി, രണ്ട് പച്ചമുളക് കീറിയത്, എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇഞ്ചിയും

വെളുത്തുള്ളിയും ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്യുക. ശേഷം എടുത്തുവച്ച പൊടികൾ കൂടി അതിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കുക. തേങ്ങ കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ചെറിയ ഉള്ളി കൂടി ചേർത്ത ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. അതിൽ ഉലുവയും കറിവേപ്പിലയും ഇട്ട് ഫ്രൈ ചെയ്യുക. ശേഷം തക്കാളിയും പച്ചമുളകും ചേർത്ത് പച്ചമണം

പോകുന്നത് വരെ വഴറ്റുക. കുടംപുളിയുടെ വെള്ളം കൂടി ചേർത്ത് തിളക്കാനായി അടച്ചു വയ്ക്കുക. ഇത് നന്നായി തിളച്ചു വരുമ്പോൾ തയ്യാറാക്കി വെച്ച അരപ്പ് ചേർത്ത് കൊടുക്കുക. ഈയൊരു സമയത്ത് തന്നെ ആവശ്യത്തിന് ഉപ്പു കൂടി ചേർത്തു കൊടുക്കാം ശേഷം 5 മിനിറ്റ് കൂടി അരപ്പ് തിളച്ചു കിട്ടണം. കഴുകി വൃത്തിയാക്കി വെച്ച മീൻ കറിയിലേക്ക് ചേർത്ത് 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. അവസാനം കറിയുടെ മുകളിൽ കുറച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും തൂവിക്കൊടുത്ത ശേഷം കുറച്ചുനേരം അടച്ചുവെച്ച് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Coconut Fish Curry Recipe credit : Food House By Vijin

Kerala Style Coconut Fish Curry Recipe

Prep Time: 20 min | Cook Time: 25 min | Serves: 4


✅ Ingredients:

  • Fish – 500g (Seer fish, Pearl Spot, or Pomfret preferred)
  • Grated coconut – 1 cup
  • Shallots – 5–6
  • Garlic – 4–5 cloves
  • Ginger – 1 small piece
  • Green chilies – 2
  • Turmeric powder – ½ tsp
  • Kashmiri chili powder – 2 tbsp
  • Coriander powder – 1½ tbsp
  • Tamarind – lemon-sized ball (or 2–3 kudampuli pieces)
  • Curry leaves – 2 sprigs
  • Mustard seeds – ½ tsp
  • Fenugreek seeds – ¼ tsp
  • Coconut oil – 2–3 tbsp
  • Salt – to taste
  • Water – as needed

🔪 Preparation:

1. Make the Coconut Paste:

  • In a pan, dry roast grated coconut until light brown.
  • Add shallots, garlic, ginger, and roast till aromatic.
  • Add turmeric, chili, and coriander powder. Stir for a few seconds and switch off.
  • Let cool slightly, then grind into a smooth paste with water.

2. Make the Curry Base:

  • In a clay pot or kadai, add the ground paste with 1 cup water and soaked tamarind pulp (or kudampuli).
  • Bring to a gentle boil, add salt to taste.

3. Add Fish:

  • Gently slide in the cleaned fish pieces.
  • Simmer on low heat for 10–12 minutes until fish is cooked and oil separates.

4. Temper:

  • In a separate pan, heat coconut oil. Add mustard seeds, fenugreek seeds, and curry leaves.
  • Pour over the curry and let it rest for 30 minutes before serving.

🍛 Serving Suggestions:

  • Steamed rice
  • Pathiri or chapathi
  • Tapioca (kappa)

Also Read : സ്വാദേറും തേങ്ങാ പത്തിരി; ഇതൊന്ന് കഴിച്ചു നോക്കൂ ഉറപ്പായും ഇഷ്ടവിഭവമായി മാറും; ഒരിക്കലെങ്കിലും ഇങ്ങനെ ട്രൈ ചെയൂ.

easy recipeKerala Style Coconut Fish Curry Recipe