Kerala Style Coconut Chutney Powder: പണ്ടുകാലങ്ങളിൽ തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള നാടൻ വിഭവങ്ങളിൽ ഒന്നായിരിക്കും ചമ്മന്തിപ്പൊടി. എന്നിരുന്നാലും വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിൽ ആയിരിക്കും ചമ്മന്തിപ്പൊടി തയ്യാറാക്കുന്നത്. പലർക്കും അതിനായി ഉപയോഗിക്കുന്ന കൂട്ടുകളെ പറ്റി വലിയ ധാരണ ഉണ്ടായിരിക്കുകയില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന രുചികരമായി ഒരു ചമ്മന്തി പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- Grated coconut – 2 cups (fresh or slightly dried)
- Dried red chilies – 6 to 8 (adjust to taste)
- Curry leaves – 1 sprig
- Tamarind – small lemon-sized piece
- Salt – as required
ഈയൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് 2 കപ്പ് അളവിൽ തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. തേങ്ങ ചിരകിയത് പാനിലേക്ക് ഇടുന്നതിനു മുൻപായി മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് കറക്കി എടുത്താൽ അത് പെട്ടെന്ന് ചൂടായി കിട്ടുന്നതാണ്. അതോടൊപ്പം തന്നെ ഒരു പിടി അളവിൽ ചെറിയ ഉള്ളി, ഇഞ്ചി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, എരുവിന് ആവശ്യമായ വറ്റൽ മുളക്, ഒരുപിടി അളവിൽ കറിവേപ്പില എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക.
Kerala Style Coconut Chutney Powder
തേങ്ങയുടെ നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ചെറിയ ഉണ്ട പുളിയും, അല്പം കായപ്പൊടിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളുടെയും ചൂട് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ അല്പം ഉപ്പു കൂടി ചേർത്തു കൊടുക്കണം.മിക്സിയുടെ ജാറിൽ ഇട്ട് തേങ്ങാ കൂട്ട് ഒന്ന് ചെറുതായി പൊടിച്ചെടുത്ത ശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
ശേഷം എയർ ടൈറ്റ് ആയ കണ്ടൈനറുകളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. മറ്റ് കറികളോ തോരനോ ഒന്നും ഉണ്ടാക്കാൻ സമയമില്ലാത്തപ്പോൾ ഈ ഒരു ചമ്മന്തി പൊടി ചോറിനൊപ്പം എടുത്ത് കഴിക്കാവുന്നതാണ്. മാത്രമല്ല തേങ്ങ ചൂടാക്കി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇത് അത്ര പെട്ടെന്ന് കേട് വരികയും ഇല്ല.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Coconut Chutney Powder Video Credits : Sheeba’s Recipes
Kerala Style Coconut Chutney Powder is a dry, flavorful condiment made with roasted coconut, spices, and sometimes lentils. It’s a popular side dish in Kerala cuisine, usually served with rice, idli, dosa, or even as a quick snack mixed with a little oil or ghee.
The main ingredients often include:
- Grated coconut (fresh or dried) – roasted until golden brown
- Dried red chilies – for heat and color
- Curry leaves – for aroma
- Tamarind – for tanginess
- Salt – to taste
- Spices like cumin or coriander (optional)
The mixture is roasted, ground into a coar