Kerala Pullissery Recipe : എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റിൽ വെള്ളരിക്ക പുളിശ്ശേരി ആണ് നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത്. ഇതിന് ആദ്യമായി ഒരു കപ്പ് തൈര്, 200 ഗ്രാം വെള്ളരിക്ക, രണ്ട് പച്ചമുളക്, ഉപ്പ് ആവശ്യത്തിന് വെള്ളം, അരക്കപ്പ് തേങ്ങ, ജീരകം എന്നിവ തയ്യാറാക്കി വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും ജീരകവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ ചേരുവ
അരയ്ക്കാനുള്ള ആവശ്യത്തിനു മാത്രമേ വെള്ളം ചേർക്കാവൂ. അതിനുശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടായശേഷം അതിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് പച്ചമുളകും വെള്ളരിക്ക കഷണങ്ങളായി അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ഇട്ടശേഷം ഒരു 10 മിനിറ്റ് അടച്ച് വേവിക്കുക.
വെള്ളരിക്ക നന്നായി വെന്തുടയുന്ന സമയത്ത് അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ ചേരുവ കൂടി ചേർത്ത് നന്നായി ഇളക്കി അതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉപ്പു കൂടി ചേർക്കുക. ഇതേ സമയം തന്നെ തയ്യാറാക്കി വെച്ചിരിക്കുന്ന തൈര് നന്നായി ഉടച്ചെടുക്കണം. അതിന് മിക്സിയുടെ ജാറിലേക്ക് മാറ്റി കട്ടയില്ലാതെ അരച്ചെടുക്കാൻ കഴിയും. തേങ്ങ ചേർത്ത് കറി നന്നായി തിളച്ചു വരുന്ന സമയം തന്നെ ഇതിലേക്ക്
തൈര് കൂടി ചേർത്തു നന്നായി ഇളക്കണം. അതിനുശേഷം തീ ഓഫ് ചെയ്യുക. അവസാനമായി ഇതിലേക്ക് താളിച്ചൊഴിക്കണം. ഒരു ചെറിയ പാത്രം അടുപ്പിൽ വച്ച് അതിലേക്ക് അൽപ്പം എണ്ണ കടുക് വറ്റൽമുളക് കറിവേപ്പില എന്നിവ ചേർത്ത് ചൂടായ ശേഷം ഈ ചേരുവകൾ കറിയിലേക്ക് ഒഴിച്ച് അടച്ചു വെക്കുക. സ്വാദിഷ്ടമായ വെള്ളരിക്ക പുളിശ്ശേരി തയ്യാർ. Kerala Pullissery Recipe credit : Ente Adukkala
Kerala Pullissery Recipe
Pulissery is a traditional Kerala-style yogurt-based curry, cherished for its creamy texture and tangy-sweet flavor. Made primarily with ripe mangoes or ash gourd and spiced coconut-yogurt paste, Pulissery is a staple in Kerala’s Sadya (feast) and everyday meals. The dish begins with cooking the fruit or vegetable until soft, then blending it with a smooth paste of grated coconut, cumin, green chilies, and turmeric. Whisked curd is gently stirred in, and the mixture is warmed without boiling to avoid curdling. The final flourish is a fragrant tempering of mustard seeds, dried red chilies, curry leaves, and fenugreek seeds in coconut oil. Pulissery is typically served with steamed rice and complements spicy side dishes with its soothing flavor. This comforting, mildly spiced curry reflects the essence of Kerala’s cuisine—simple, flavorful, and deeply rooted in tradition. It’s both nourishing and satisfying, perfect for hot tropical climates.