KB.Ganeshkumar MLA Make a Home for Poor Girl : നടനായും ജനപ്രതിനിധി ആയും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഗണേഷ് കുമാർ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു ഹീറോ തന്നെയാണ് പത്തനംതിട്ട എംഎൽഎ ഗണേഷ് കുമാർ. മുൻമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപകനുമായ ആർ ബാലകൃഷ്ണ പിള്ളയുടെ മകനായ ഗണേഷ് കുമാറിന് പൊതുപ്രവർത്തനം എന്നത് തന്റെ രക്തത്തിൽ അലിഞ്ഞ ഒരു കാര്യമാണ്. ചികിത്സ സഹായവും മറ്റു സഹായങ്ങങ്ങളുമൊക്കെയായി തന്റെ മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം. ഇപോഴിതാ അച്ഛനും അമ്മയും നഷ്ടമായ സൂര്യ എന്ന
പെൺകുട്ടിക്ക് കൈത്താങ്ങായി എത്തിയിരിക്കുകയാണ് എംഎൽഎ. 4 വയസുള്ളപ്പോൾ അമ്മ മരി ക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്ത പെൺകുട്ടിയാണ് സൂര്യ. അമ്മയുടെ സഹോദരിയും അമ്മയുടെ അമ്മയും ചേർന്നാണ് 4 വയസ്സ് മുതൽ സൂര്യയെ വളർത്തിയത്. വളരെ പരിമിതമായ ജീവിത സാഹചര്യങ്ങൾ മാത്രമാണ് സൂര്യ എന്ന 20 വയസ്സുകാരിക്ക് ഉണ്ടായിരുന്നത്. ഈ കൊച്ചു കുടുംബത്തിന്റെ ജീവിതമാർഗം ചെറിയൊരു ചായക്കട ആയിരുന്നു. കടമുറിയിലും മറ്റുമാണ് ഇവർ അന്തിയുറങ്ങിയത്. അങ്ങനെയാണ് കയറിക്കിടക്കാൻ സ്വന്തമായി ഒരു വീട്
തങ്ങൾക്കും വേണമെന്ന ആവശ്യവുമായി സൂര്യ ഗണേഷ് കുമാർ എം എൽ എ യെ കാണാൻ എത്തിയത്. പ്രവാസിയായ ജോസ് എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നല്ല മനസ്സാണ് ഒന്നേ മുക്കാൽ ഏക്കർ സ്ഥലം വാങ്ങി അവിടെ അർഹതപ്പെട്ട പാവപ്പെട്ടവർക്കായി ഒരുങ്ങിയ 5 വീടുകൾ. അതിൽ ഒരു വീടാണ് ഇത്. സൂര്യയുടെ പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞ ഗണേഷ്കുമാർ
സൂര്യയെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ഇതോടെ സൂര്യയ്ക്ക് വീടൊരുങ്ങുകയും ആയിരുന്നു. എം എൽ എ നേരിട്ടത്തിയാണ് ഗൃഹപ്രവേശന ചടങ്ങുകൾ നടത്തിയത്. കൂടാതെ സൂര്യയ്ക്കും കുടുംബത്തിനും ഉള്ള ഭക്ഷ്യ കിറ്റും എല്ലാ മാസവും മുടങ്ങാതെ എത്തുമെന്നും സൂര്യയുടെ പഠനചിലവുകൾ ഏറ്റെടുക്കും എന്നും ഗണേഷ്കുമാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. തനിക്കും ഭാര്യ ബിന്ദുവിനും സൂര്യ സ്വന്തം മോളെപ്പോലെയാണെന്നാണ് ഗണേഷ് കുമാർ പറയുന്നത്. സൂര്യയ്ക്ക് വേണ്ടിയുള്ള ഡ്രെസ്സുകൾ അടക്കം എല്ലാം സെലക്ട് ചെയ്തതും വാങ്ങി കൊടുത്തതും ബിന്ദു തന്നെ ആണെന്നാണ് സൂര്യ പറയുന്നത്.