Kalabhavan Mani Emotional Words Malayalam : മലയാളികൾക്ക് കലാഭവൻ മണിയോളം പ്രിയങ്കരനായ മറ്റൊരു കലാകാരൻ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ശുദ്ധമായ അഭിനയശൈലിയും നാടൻപാട്ടിന്റെ നൈർമ്മല്യതയും കൊണ്ട് മലയാളി കളുടെ ഹൃദയജാലകം കോറിയെടുത്ത കലാഭവൻ മണി ഇന്നും പ്രേക്ഷകരുടെ മനസിൽ തന്നെയുണ്ട്. താരത്തിന്റെ മരണം മലയാളിമനസുകളിൽ സൃഷ്ടിച്ച വിടവ് ഇനിയും മാറിയിട്ടില്ല. സ്റ്റേജ് ഒരു ലഹരിയാക്കി മാറ്റിയിരുന്ന മണി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും സ്റ്റേജിലെത്തി തന്റെ
സങ്കടം മറന്ന് കാണികളെ കുടുകുടാ ചിരിപ്പിച്ചിരുന്നു. ഒരിക്കൽ കൈരളി ടിവിയുടെ ഒരു അഭി മുഖത്തിൽ പങ്കെടുക്കവെ നാദിർഷ ചോദിച്ച ചില ചോദ്യങ്ങൾക്ക് മണി കൊടുത്ത മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ അമ്മ മരിച്ചപ്പോഴും അച്ഛൻ മ രിച്ച പ്പോഴുമെല്ലാം താൻ ഏറ്റെടുത്ത സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് താരം പങ്കുവെച്ചത്. അച്ഛന് കുറേക്കാലം കിടന്നതിന് ശേഷമാണ് മരിച്ചത്. അതുകൊണ്ട് പുറമൊക്കെ കുറെ പൊട്ടിയിട്ടുണ്ടായിരുന്നു.
ചിതയിലേക്ക് വെക്കുമ്പോള്‍ വിറക് വെക്കുന്നതിന് മുമ്പായി അച്ഛന്റെ പുറം ഭാഗത്ത് കുറച്ച് പഞ്ഞി വെക്കണമെന്ന് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു. ഞങ്ങളെയൊക്കെ നന്നായി നോക്കിയതാണ് അച്ഛൻ. ചിതയിൽ വെക്കുമ്പോൾ വേദനയറിയാതെ പോകണെമന്ന ആഗ്രഹമു ണ്ടായിരുന്നു. പക്ഷെ ചിതയുടെ ചൂടേറ്റതും ആ പഞ്ഞി ഉരുകി. ഇതോടെ ആ ഭാഗം തീ കത്താതെ വന്നു. അച്ഛന്റെ മുന്‍ ഭാഗം മാത്രമാണ്ക ശരിക്കും കത്തിയത്. പുറം ഭാഗം കത്തിയില്ല. ബോഡിയൊന്ന്
മറച്ചിടാന് ഒരാളുമില്ലാത്ത ഒരവസ്ഥ. സ്വന്തം അച്ഛന്റെ ബോഡി ഞാന്‍ തന്നെ മറച്ചിടേണ്ടി വന്ന സമയം. ഈ സമയത്താണ് ഒരു സിനിമയുടെ ഷൂട്ടിംഗിനായി തിരുവന്തപുരത്തേക്ക് എന്നെ വിളിക്കുന്നത്. ബോഡി മറിച്ചിട്ട ശേഷം ഞാന്‍ തിരുവനന്തപുരത്തേക്ക് പോയി. പക്ഷെ അവിടെയും സന്തോഷം തോന്നിയൊരു കാര്യമുണ്ട്. നാട്ടിൽ ഞാനൊക്കെ കുളിക്കാന്‍ പോകുന്നൊരു പുഴയുണ്ട്. അച്ഛന് മരിച്ചപ്പോള്‍ കുറേ റീത്ത് അച്ഛന് കിട്ടിയിരുന്നു. ഈ റീത്തെല്ലാം കൊണ്ടെയിട്ടത് പുഴയുടെ
അടുത്താണ്. ഒരാഴ്ച കഴിഞ്ഞ് നോക്കുമ്പോള്‍ അവിടെ മുഴുവന്‍ പൂക്കളായിരുന്നു. റോസയും ചെണ്ടുമല്ലിയുമൊക്കെയായി വിരിഞ്ഞുനില്‍ക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷവും സങ്കടവുമെല്ലാം ഒരുമിച്ച് വന്നു”. ആവശ്യമില്ലാതെ സിനിമയിൽ കുറെ നായകവേഷങ്ങൾ ചെയ്ത തിനെ ക്കുറിച്ചും ഈ അഭിമുഖത്തിൽ നാദിർഷാ മണിയോട് ചോദിച്ചിരുന്നു. അതിന് മണി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ”ഞാനൊരു മോശം നടൻ ആണെന്ന് നാദിർഷക്ക് തോന്നുന്നുണ്ടോ?
ഞാൻ അഭിനയിച്ച സിനിമകൾ ആദ്യം കണ്ടുനോക്കുക…വാല്‍ക്കണ്ണാടി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ആയിരത്തില്‍ ഒരുവന്, മത്സരം, ബെന്‍ ജോണ്സണ്, അങ്ങനെ എത്രയോ നല്ല സിനിമകള്‍. അതിലെല്ലാം നല്ല കഥകളുമുണ്ടാ യിരുന്നു. അപ്പോൾ പിന്നെ സിനിമ ചെയ്യാതെ വീട്ടിൽ കുത്തിയിരുന്നിട്ട് എന്താ കാര്യം? വെറുതെ വീട്ടിൽ ഇരുന്നാൽ നീ വീട്ടിൽ കൊണ്ടുവന്നു കാശ് തരുമോ?’.