കഴിഞ്ഞ ദിവസമാണ് മലയാള സിനിമ പ്രേമികളെ എല്ലാം സങ്കടത്തിൽ ആഴ്ത്തിക്കൊണ്ട് സംവിധായകൻ സിദ്ദിഖ് വിട പറഞ്ഞത്. മലയാള സിനിമയ്ക്ക് ധാരാളം അതുല്യരായ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള കൊച്ചിൻ കലാഭവൻ ആണ് സിദ്ദിഖിനെയും വാർത്തെടുത്തത്. കേരളത്തിലെ ആദ്യത്തെ സംഘടിത മിമിക്രി ഗ്രൂപ്പ് ആയ കലാഭവനിന്റെ, പ്രതിപാദനരിൽ മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് സിദ്ദീഖ്.
കലാഭവനിൽ തബല ആർട്ടിസ്റ്റ് ആയിരുന്ന എംഎ പോളിന്റെ മകൻ ആണ് ഇന്ന് നമ്മൾ കാണുന്ന ലാൽ. ലാലും സിദ്ദീക്കും ചെറുപ്പം മുതലേ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ലാലിന്റെ പിതാവ് വഴിയാണ് ഇരുവരും കലാഭവനിന്റെ സ്ഥാപകനായ ആബേൽ അച്ഛനെ പരിചയപ്പെടുന്നത്. പിന്നീട്, ഇപ്പോൾ ജനപ്രിയമായ മിമിക്സ് പരേഡ് രൂപീകരിക്കുന്നതിനായി മിമിക്രി ഒരു ടീം പരിപാടിയായി സംഘടിപ്പിച്ചു.
സിദ്ദിഖ്, ലാൽ, കെഎസ് പ്രസാദ്, വർക്കിച്ചൻ, അൻസാർ, റഹ്മാൻ എന്നിവരടങ്ങുന്ന ആറ് പേരുടെ സംഘവുമായിയാണ് കലാഭവന്റെ പ്രൊഫഷണൽ മിമിക്രി ട്രൂപ്പ് ആരംഭിച്ചത്. ഈ ടീമാണ് ഇന്നത്തെ രൂപമായ മിമിക്സ് പരേഡ് കണ്ടുപിടിച്ചത്. സിദ്ദിഖിന്റെയും, ലാലിന്റെയും പിന്മുറക്കാരായി സൈനുദ്ദീൻ, ജയറാം, ദിലീപ്, അബി, നാദിർഷ, കലാഭവൻ മണി, തെസ്നി ഖാൻ, കലാഭവൻ ഷാജോൺ തുടങ്ങി മലയാള സിനിമ പ്രേമികൾക്ക് പരിചിതരായ നിരവധി താരങ്ങൾ കലാഭവനിന്റെ ഭാഗമായി.
ഇന്ന് ഉറ്റ സുഹൃത്തുക്കളേ എല്ലാം വിട്ടു പിരിഞ്ഞ്, സിദ്ദിഖ് ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച വേളയിൽ, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എല്ലാം അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരുന്നു. എന്തുതന്നെയായാലും, മലയാളികൾക്ക് എക്കാലവും ഓർക്കാനും ചിരിക്കാനും ഇഷ്ടപ്പെടുന്ന നിരവധി സിനിമകൾ സമ്മാനിച്ചു കൊണ്ടാണ് സിദ്ദിഖ് ഈ ഭൂമിയിൽ നിന്ന് യാത്രയായിരിക്കുന്നത്. Kalabhavan Artist Old Photos