Kadala Varuthath Recipe : ഇന്ന് ഉണ്ടാക്കാൻ പോകുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കടല വറുത്തത് ആണ്. വെറും 2 മിനിറ്റിൽ പെട്ടെന്ന് തന്നെ കടല പൊട്ടി കിട്ടുന്നതാണ് നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ. നമ്മൾ പുറത്തുപോകുമ്പോൾ റോഡ് സൈഡിൽ ഇതുപോലെ കടല വറുത്തത് കണ്ടിട്ടും കഴിച്ചിട്ടുമുണ്ടാകും. അതുപോലെ ഒന്ന് ഉണ്ടാക്കിയാലോ.?
അപ്പോൾ എങ്ങിനെയാണ് കടല വറുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം 1 ഗ്ലാസ് കടല ഒരു ബൗളിലേക്ക് എടുക്കുക. ഇത് നമ്മൾ കഴുകിയെടുത്തല്ല ഉണ്ടാക്കുന്നത്. പകരം നല്ല തുണി ഉപയോഗിച്ച് കടല നമുക്ക് തുടച്ചെടുക്കാം. അതിനുശേഷം അതിലേക്ക് 1/4 tsp ഓയിൽ ഒഴിച്ച് എല്ലാ കടലയിലും ആകുന്ന പോലെ കൈകൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കുക.
വെളിച്ചെണ്ണ ഇതിനായി നമ്മൾ ഉപയോഗിക്കരുത്. വേറെ ഏത് ഓയിൽ ഒഴിച്ചാലും കുഴപ്പമില്ല. അടുത്തതായി കടല വറുക്കുവാൻ അടിഭാഗം കട്ടിയുള്ള ഒരു പാത്രം എടുക്കുക. എന്നിട്ട് അതിലേക്ക് 1 & 1/2 ഗ്ലാസ് ഉപ്പ് ഇട്ടുകൊടുക്കുക. ഇനി ഇത് അടുപ്പത്ത് വെച്ച് ഉപ്പ് ഇളക്കികൊണ്ട് നല്ലപോലെ ചൂടാക്കുക. ഉപ്പ് നല്ലപോലെ ചൂടായാളാണ് നമുക്ക് പെട്ടെന്ന് തന്നെ കടല പൊട്ടിക്കിട്ടുകയുള്ളൂ.
ഉപ്പ് നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് 1 tbsp ഓയിൽ മിക്സ് ചെയ്തിട്ടുള്ള കടല ഇട്ടുകൊടുക്കാവുന്നതാണ്. എന്നിട്ട് കൈലുകൊണ്ട് ഇളക്കികൊണ്ടിരിക്കുക. 2 മിനിറ്റ് കൊടുത്തന്നെ നമുക്ക് കടല പൊട്ടിവരുന്നത് കാണാം. കടല നല്ലപോലെ പൊട്ടിക്കഴിഞ്ഞാൽ ഇത് നമുക്ക് അരിപ്പയിലോ മറ്റോ കോരിയിടാവുന്നതാണ്. Video credit: Pachila Hacks