മലയാളത്തിന്റെ ചേച്ചിയമ്മ, വാനമ്പാടി എന്നിങ്ങനെ അറിയപ്പെടുന്ന അന്നത്തെ ഈ കൊച്ചുപെൺകുട്ടി ഇന്ന് ആരാണെന്നറിയാമോ..?
സിനിമ മേഖലയിൽ നിന്നുള്ള സെലിബ്രിറ്റികളുടെ പഴയകാല ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച ഒന്നാണ്. അതിന്റെ കാരണം പ്രധാനമായും മലയാളികൾ തങ്ങളുടെ ഇഷ്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നു എന്നു തന്നെയാണ്. പല സന്ദർഭങ്ങളിലും സെലിബ്രിറ്റികൾ തങ്ങളുടെ പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.
ഒരു പഴയകാല ചിത്രമാണ് ഇതെങ്കിലും, ചിത്രത്തിൽ കാണുന്ന ആൾ ആരാണെന്ന് കാണുന്ന ആളുകൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അതെ, ഗായിക കെഎസ് ചിത്രയുടെ പഴയകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ചിത്രത്തിൽ ചിത്രയോടൊപ്പം കാണുന്ന വ്യക്തി സംഗീത സംവിധായകൻ എംജി രാധാകൃഷ്ണനാണ്. എംജി രാധാകൃഷ്ണന്റെ 12-ാം ചരമവാർഷികത്തിലാണ് ചിത്ര എംജി രാധാകൃഷ്ണനോടൊപ്പമുള്ള ഈ പഴയകാല ചിത്രം പങ്കുവെച്ചത്.
“മരണം ഹൃദയത്തിൽ ഒരു വേദന അവശേഷിപ്പിക്കുന്നു, അത് ആർക്കും സുഖപ്പെടുത്താൻ കഴിയില്ല. ആർക്കും മോഷ്ടിക്കാൻ കഴിയാത്ത ഓർമ്മയാണ് സ്നേഹം അവശേഷിപ്പിക്കുന്നത്. നിങ്ങൾ എന്നും ഹൃദയങ്ങളിൽ ഉണ്ട്, എല്ലാ സംഗീത പ്രേമികളുടെയും ചിന്തകളിൽ ഉണ്ട്,” എന്ന അടിക്കുറിപ്പോടെയാണ് ചിത്ര ഈ ചിത്രം പങ്കുവെച്ചത്. 1979-ലാണ് കെഎസ് ചിത്ര സംഗീത ലോകത്തേക്ക് കടന്നു വരുന്നത്. 1979-ൽ പുറത്തിറങ്ങിയ
‘കുമ്മാട്ടി’ എന്ന ചിത്രത്തിൽ എംജി രാധാകൃഷ്ണൻ സംഗീതം നൽകിയ ‘മുത്തശ്ശിക്കഥയിലെ… ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് ചിത്ര പിന്നണി ഗായകരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിൽ ഉൾപ്പെടെ 25,000-ത്തിലധികം ഗാനങ്ങൾ ചിത്ര ആലപിച്ച് കഴിഞ്ഞു.
Comments are closed.