ജയേട്ടാ…എന്നെ ഓർമ്മയുണ്ടോ!? കുഞ്ഞു ആരാധകന്റെ ചോദ്യം കേട്ട് ജയസൂര്യ ഞെട്ടിപ്പോയി, വാക്കുകള്‍ കിട്ടാതെ വിതുമ്പി സരിതയും;വീഡിയോ.. | Jayasurya Fan Boy Moment

Jayasurya Fan Boy Moment

Jayasurya Fan Boy Moment : ആരാധകരുടെ മനംകവർന്ന താരമാണ് ജയസൂര്യ. നടൻ, നിർമ്മാതാവ്, ഗായകൻ, എന്നീ നിലകളിലെല്ലാം താരം നിറഞ്ഞുനിൽക്കുകയാണ്. തന്റെ ജീവിതം മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകണം എന്ന നിലയിൽ തന്നെയാണ് താരം മുന്നോട്ടു കുതിക്കുന്നത്. മിമിക്രിയിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് കാലെടുത്തു കുത്തിയത്.

ഏകദേശം നൂറോളം സിനിമകളിലാണ് താരം ഇതിനോടകം അഭിനയിച്ചത് . മലയാളത്തിന് പുറമേ ഇതര ഭാഷകളിലും നായകനായും വില്ലനായും താരം തിളങ്ങി. നായക വേഷമോ, വില്ലൻ വേഷമോ, ഹാസ്യ വേഷമോ ഏതു തന്നെയായാലും വളരെ മനോഹരമായി കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക കഴിവ് തന്നെ താരത്തിനുണ്ട്. 1999 ൽ പത്രം എന്ന സിനിമയിലൂടെ രംഗപ്രവേശനം ചെയ്ത നായകൻ 2002ലെ ഊമപെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിലൂടെയാണ് ജനങ്ങൾക്ക് പ്രിയങ്കരനാക്കുന്നത്. 2015 ൽ സു സു സുധി വാത്മീകം എന്ന സിനിമയ്ക്ക് നാഷണൽ ഫിലിം അവാർഡ് നേടുകയും ചെയ്തു.

2020 വെള്ളം എന്ന സിനിമയിൽ ബെസ്റ്റ് ആക്ടർ ആവുകയും കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടുകയും ചെയ്തു. അദ്ദേഹത്തിനും ഭാര്യ സരിതയ്ക്കും രണ്ട് മക്കളാണ്. മൂത്ത മകൻ അദ്വൈതും ഇളയ മകൾ വേദയും തന്റെ ഭാരയുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ലോകം. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഭാര്യ സരിതയ്ക്കൊപ്പം കൽപ്പാത്തിയിലൂടെ യാത്ര ചെയ്യുമ്പോൾ തന്നെ തേടിയെത്തിയ ഭിന്നശേഷിക്കാരനായ കുട്ടിയെ ചേർത്തുനിർത്തി സമാധാനിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ‘ചേട്ടാ എന്നെ ഓർമ്മയുണ്ടോ’ എന്ന ആ കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി നിന്നെ എങ്ങനെ മറക്കാൻ ആണ്, നീ വളർന്ന് സുന്ദരൻ ആയല്ലോ നിനക്ക് സുഖമല്ലേ…എന്നിങ്ങനെ മറുപടി ചോദിക്കുന്നു. താരത്തെ കെട്ടിപ്പിടിച്ച് മുഖം പൊത്തി കരയുന്ന

ആ കുട്ടിയെ സമാധാനിപ്പിക്കുമ്പോൾ താരത്തിന്റെയും ഭാര്യ സരിതയുടേയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. മൂന്നു വർഷങ്ങൾക്കു മുൻപാണ് കുട്ടിയെ താരം ഇതിനുമുൻപ് കാണുന്നത്. ഇപ്പോഴും തന്നെ മറക്കാതെ തന്റെ അടുത്ത് ഓടിയെത്തിയ കുട്ടിയെ അതേ സ്നേഹത്തോടെ തന്നെ താരവും ചേർത്ത് നിർത്തുന്നു. ആരാധകരെ തന്റെ സ്വന്തം എന്ന പോലെ തന്നെ ചേർത്തുനിർത്തുന്ന താരത്തിന് സാധാരണക്കാരിലും നിരവധി ആരാധകർ ഉണ്ട്. ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് കൈയ്യെത്തുംദൂരത്ത് നിന്നാണ് ജയസൂര്യക്ക് നഷ്ടമായത്. അവസാന നിമിഷം വരെ താരം സാധ്യത പട്ടികയിൽ ഉൾപ്പെട്ടിരുന്നു. യാതൊരുവിധ സിനിമ ചുറ്റ് പാടുകളും ഇല്ലാതെ തന്റെ കഴിവിൽ ഉയർന്നുവന്ന ശക്തമായ താരം തന്നെയാണ് ജയസൂര്യ.

Comments are closed.