വയ്യായ്മയിലും വീൽ ചെയറിൽ മകന്റെ സിനിമ കാണാൻ ശ്രീനിവാസൻ തീയേറ്ററിൽ, സിനിമ കണ്ട് താരം പറഞ്ഞത്ത് കേട്ടോ..? | Actor Sreenivasan at Theater to Watching Dhyan Movie

Actor Sreenivasan at Theater to Watching Dhyan Movie

Actor Sreenivasan at Theater to Watching Dhyan Movie : നടൻ, സംവിധായകൻ, തിരക്കഥകൃത്ത് എന്നിങ്ങനെ സിനിമയുടെ സർവ്വ മേഖലകളിലും വിജയം കൊയ്ത മലയാള സിനിമയുടെ മഹാ പ്രതിഭയാണ് ശ്രീനിവാസൻ. കുടുംബ ചിത്രങ്ങൾ ഇത്ര മനോഹരമായി സിനിമയാക്കാൻ കഴിഞ്ഞിട്ടുള്ള മറ്റൊരു പ്രതിഭ മലയാളത്തിൽ വേറെയില്ല. സിനിമയിൽ മാത്രമല്ല ജീവിതത്തിലും തന്റെ നിലപാടുകൾ ധൈര്യത്തോടെ വിളിച്ചു പറയുന്ന ശ്രീനിവാസൻ എല്ലാ മലയാളികൾക്കും പ്രിയങ്കരനാണ്.

ശ്രീനിവാസന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിപ്പെട്ടവരാണ് താരത്തിന്റെ രണ്ട് മക്കളും.ഗായകനായി എത്തി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച വിനീത് ശ്രീനിവാസൻ പിന്നീട് നടനായും ഒരുപാട് ഹിറ്റ് സിനിമകളുടെ സംവിധായകനായും തിളങ്ങുകയാണ് ഇപ്പോൾ.വിനീതിന്റെ സിനിമയിലൂടെ തന്നെയാണ് സഹോദരനായ ധ്യാൻ ശ്രീനിവാസനും സിനിമയിലേക്ക് എത്തിയത്.വിനീത് സംവിധാനം ചെയ്ത തിരയിൽ നായകനായി

എത്തിയ ധ്യാൻ പിന്നീട് അടി കാപ്യരെ കൂട്ടമണി പോലുള്ള നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.നിവിൻ പോളിയും നയൻ‌താരയും ഒന്നിച്ച ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്തതും ധ്യാൻ ആണ്.ധ്യാനിന്റേതായി നിരവധി ചിത്രങ്ങൾ ആണ് ഈയിടെ പുറത്തിറങ്ങിയിട്ടുള്ളത്. ആരോഗ്യ നില മോശമായത് മൂലം ആശുപത്രിയിൽ ആയിരുന്ന ശ്രീനിവാസൻ രോഗാവസ്ഥ തരണം ചെയ്ത് കൊണ്ടിരിക്കുകയാണ്.ഇപോഴിതാ അനാരോഗ്യത്തിലും ധ്യാനിന്റെ പുതിയ സിനിമ കാണാൻ എത്തിയ ശ്രീനിവാസന്റെ വീഡിയോ

ആണ് ഇപ്പോൾ വൈറൽ ആകുന്നത്.ഏത് അവസ്ഥയിലും സിനിമയോടുള്ള ഒരു കലാകാരന്റെ അവിനിവേശമാണ് ഇതിലൂടെ വ്യക്തമാകുന്നത്.അതേ സമയം ധ്യാൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നിന്ന് നേടുന്നത്.നവാഗതരായ വിജേഷ് പണത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഒരു മുഴുനീള കോമഡി ചിത്രമാണ് നദികളിൽ സുന്ദരി യമുന.ധ്യാൻ ശ്രീനിവാസനെക്കൂടാതെ അജു വർഗീസ്, നവാസ് വള്ളിക്കുന്ന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Comments are closed.