Indias Chess grandmaster Praggnanandhaa bought Mahindra XUV 400 : അതിസാധാരണമായ ഒരു ഇന്ത്യൻ കുടുംബത്തിൽ നിന്നും ഉയർന്നുവന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയതാരമാണ് രമേഷ്ബാബു പ്രഗ്നാനന്ദ. ചെസ്സ് എന്ന് പറയുമ്പോൾ തന്നെ ഉയർന്നു കേട്ടിരുന്ന പേരാണ് വിശ്വനാഥൻ ആനന്ദ്.വിശ്വനാഥൻ ആനന്ദ് എന്ന ഈ ഒറ്റ കൈത്തിരിയിൽനിന്നു തുടങ്ങിയ ഇന്ത്യൻ ചെസ് വിപ്ലവം ഇന്ന് രാജ്യാതിർത്തികൾ ഭേദിച്ച് നിൽക്കാനുള്ള കാരണം ഇദ്ദേഹമാണ്.
ലോക ജനത മുഴുവൻ ഉറ്റുനോക്കി നിൽക്കെ ചെസ് ലോകകപ്പ് കിരീട പോരാട്ടത്തിന്റെ ഫൈനലിൽ മാഗ്നസ് കാൾസൻ എന്ന ഒന്നാം നമ്പരുകാരനു മുന്നിൽ ഒന്നു പിഴച്ചെങ്കിലും, ആ തോൽവിക്ക് വിജയത്തെക്കാൾ പൊൻതിളക്കമുണ്ടായിരുന്നു. എടുത്തു പറയേണ്ട മറ്റു കാര്യങ്ങൾ എന്ധെല്ലാമെന്നു വെച്ചാൽ ഫൈനലിനു മുൻപ് ഈ തമിഴ്നാട്ടുകാരന്റെ തേരോട്ടത്തിനു മുന്നിൽ കീഴടങ്ങിയവരാരും നിസ്സാരക്കാരല്ല എന്നതാണ്. ലോക രണ്ടാം നമ്പർ താരം യുഎസിന്റെ ഹികാരു നകാമുറ, മൂന്നാം നമ്പർ താരം യുഎസിന്റെ തന്നെ ഫാബിയാനോ കരുവാന,
പിന്നെ റേറ്റിങ്ങിൽ മുന്നിലുള്ള സ്വന്തം കൂട്ടുകാരനായ അർജുൻ എരിഗാസി വരെ ഇദ്ദേഹത്തിന് മുന്നിൽ അടിയറവ് പറഞ്ഞു.. അങ്ങനെ ലോകകപ്പ് റണ്ണർ അപ്പ് ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറുകയായിരുന്നു ഈ പതിനെട്ടുകാരൻ. അടുത്ത ഇതിലൂടെ ലോകചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്കും ഇദ്ദേഹം യോഗ്യത നേടി. വളരെ താഴ്ന്ന കുടുംബത്തിൽ നിന്നാണ് ഇദ്ദേഹം ഉയർന്നു വന്നത്. ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയുമെല്ലാം ഈ സമയങ്ങളിൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ പ്രഗ്ലാനന്ദയുടെ മറ്റു ചില വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
XUV 400 ആണ് ഇപ്പോൾ ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഈ വാർത്ത ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഇപ്പോൾ ഈ ചിത്രത്തിന് താഴെ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. 15 ലക്ഷം മുതൽ 17 ലക്ഷം വരെയാണ് ഈ വാഹനത്തിന്റെ എക്സസ് ഷോറൂം വില വരുന്നുത്.ഇതുവരെ ഈ വാഹനത്തിന്റെ അഞ്ചു വറൈറ്റികളാണ് മഹീന്ദ്ര പുറത്തിറക്കിയിരിക്കുന്നത്. വെള്ളനിറത്തിലുള്ള ഒരു വാഹനമാണ് ഇപ്പോൾ താരം സ്വന്തമാക്കിയിരിക്കുന്നത്. അമ്മയ്ക്കും അച്ഛനും ഒപ്പമാണ് വാഹനം ആയി പ്രഗ്ലാനന്ദ എത്തിയിരിക്കുന്നത്. പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത് ഇങ്ങനെ ” my parents are very happy thank you so much Anand Mahindra sir ”