Iftaar Special Bread Dates Pola: കുട്ടികളുള്ള വീടുകളിൽ നോമ്പുതുറയുടെ സമയത്ത് അവർക്ക് കഴിക്കാൻ കൂടുതൽ താല്പര്യം മധുരമുള്ള പലഹാരങ്ങളോടായിരിക്കും. അധികം ചേരുവകളൊന്നും ഉപയോഗിക്കാതെ തന്നെ രുചികരമായി അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു മധുരമുള്ള പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Bread
- Coconut
- Sugar
- Cardamom Powder
- Egg
- Milk
- Sesame
- Dates
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ തേങ്ങയിട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് അല്പം കറുത്ത എള്ളും, ഏലക്ക പൊടിച്ചതും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം എടുത്തുവച്ച പഞ്ചസാര കൂടി തേങ്ങയോടൊപ്പം ചേർത്ത് ഒന്ന് ചൂടാക്കി സ്റ്റവ് ഓഫ് ചെയ്യാം.
മിക്സിയുടെ ജാറിലേക്ക് ബ്രെഡ്, മുട്ട പൊട്ടിച്ചൊഴിച്ചത്, ഏലയ്ക്കാപ്പൊടി, എടുത്തു വെച്ച പാലിൽ നിന്നും പകുതി എന്നിവ ഒഴിച്ച് മിക്സിയിൽ ഒന്ന് കറക്കി എടുക്കുക. ശേഷം അതിലേക്ക് എടുത്തുവച്ച ബാക്കി പാലു കൂടി ചേർത്ത് മാവിന്റെ കൺസിസ്റ്റൻസിയിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി തുടങ്ങുമ്പോൾ അരച്ചുവച്ച മാവിൽ നിന്നും പകുതിയെടുത്ത് അതിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനു മുകളിലായി തയ്യാറാക്കി വെച്ച തേങ്ങയുടെ കൂട്ട്, ഈന്തപ്പഴം എന്നിവ നിരത്തി മുകളിൽ ബാക്കി മാവ് കൂടി ഒഴിച്ച ശേഷം കുറച്ചു നേരം അടച്ചു വെച്ച് വേവിച്ചെടുക്കാവുന്നതാണ്. 15 മിനിറ്റ് നേരം ഈയൊരു രീതിയിൽ തയ്യാറാക്കിയ ശേഷം അത് മറ്റൊരു പാനിലേക്ക് മാറ്റി മറുഭാഗം കൂടി കുറച്ചുനേരം ചൂടാക്കി സ്റ്റൗ ഓഫ് ചെയ്ത ശേഷം ആവശ്യാനുസരണം കട്ട് ചെയ്ത് എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Iftaar Special Bread Dates Pola credit : Sheeba’s Kitchen
Iftaar Special Bread Dates Pola
Iftaar special bread dates pola is a rich, sweet dish perfect for breaking the fast during Ramadan. Made with layers of bread, mashed ripe bananas, chopped dates, and eggs, it’s a delicious and energy-boosting treat. The ingredients are blended into a thick batter, poured into a greased pan, and cooked on low heat until set, often flipped to cook both sides evenly. The natural sweetness of dates and bananas makes it a healthy dessert, while the soft, pudding-like texture adds to its appeal. Garnish with nuts or a drizzle of ghee for extra flavor, making it a festive iftaar favorite.