കിലോ കണക്കിന് അരി വേവിച്ചലും ഇനി ഗ്യാസ് തീരില്ല; ഏറെ ഉപകാരപ്രദമായ ട്രിക്കുകൾ ഇതാ..!! | How to Cook rice Easily

How to Cook rice Easily : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണ പാചക ആവശ്യങ്ങൾക്കായി ഗ്യാസ് ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ പാചക വാതകത്തിന് ദിനംപ്രതി വില വർധിച്ചുവരികയാണ്. അത്തരം സാഹചര്യങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. കൂടുതൽ സമയം ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഒന്നാണ് ചോറ് ഉണ്ടാക്കൽ.

ഒരു നേരമെങ്കിലും ചോറ് കഴിക്കാതെ ഇരിക്കുക എന്നത് നമ്മൾ മലയാളികൾക്ക് സാധിക്കുകയും ഇല്ല. അത്തരം സാഹചര്യങ്ങളിൽ ഗ്യാസ് ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങിനെ ചോറ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നാണ് ആദ്യം വിശദമാക്കുന്നത്. അതിനായി സാധാരണ അരി കഴുകിയെടുക്കുന്ന അതേ രീതിയിൽ തന്നെ ആവശ്യത്തിനുള്ള അരി ഒരു പാത്രത്തിലേക്ക് ഇട്ട് കഴുകിയെടുക്കുക. ശേഷം അരി മുങ്ങിക്കിടക്കാൻ ആവശ്യമായ അത്രയും വെള്ളം പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് സ്റ്റൗവ് ഹൈ ഫ്ലെയിമിൽ വച്ച് കഴുകിവച്ച അരിയുടെ പാത്രം അതിനുമുകളിൽ വച്ച് കൊടുക്കുക.

ഏകദേശം 10 മിനിറ്റ് ആയിക്കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. ശേഷം വേവിച്ചു വെച്ച അരി പാത്രം അതേ രീതിയിൽ തന്നെ ഒരു മണിക്കൂർ നേരം അടച്ചു വയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളത്തിൽ നിന്നും ഉള്ള ചൂട് തട്ടി തന്നെ ചോറ് വെന്തു കിട്ടുന്നതാണ്. പിന്നീട് ചോറ് അരിച്ചെടുത്ത് ആവശ്യാനുസരണം ഉപയോഗപ്പെടുത്താം. മീൻ കറി തയ്യാറാക്കുമ്പോൾ കൂടുതൽ രുചി ലഭിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ കറിക്ക് ആവശ്യമായ മീൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വൃത്തിയാക്കി വയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു പിടി അളവിൽ തേങ്ങ, മൂന്ന് ചെറിയ ഉള്ളി, ഒരു ചെറിയ കഷ്ണം പുളി, മുളകുപൊടി, മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് കറിവേപ്പില ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ഈയൊരു കൂട്ട് ഒരു മൺ ചട്ടിയിലേക്ക് ഒഴിക്കുക. അതിലേക്ക് ഒരു ചെറിയ കഷ്ണം മാങ്ങ ചെറുതായി അരിഞ്ഞെടുത്തതും, എരിവിന് ആവശ്യമായ പച്ചമുളക് കീറിയതും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് വൃത്തിയാക്കി വെച്ച മീൻ കഷ്ണങ്ങൾ ചേർത്ത് നല്ല രീതിയിൽ തിളപ്പിച്ച് കുറുക്കി എടുക്കുക. ആവശ്യമെങ്കിൽ കറി വാങ്ങി വയ്ക്കുന്നതിനു മുൻപായി ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി ചെറുതായി അരിഞ്ഞ് കറിയിൽ ചേർത്തു കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How to Cook rice Easily Credit : DIYA’S KITCHEN AROMA

How to Cook rice Easily

Cooking rice perfectly every time is simple with a few easy steps. Start by measuring your rice—typically, one cup of rice serves 2-3 people. Rinse the rice thoroughly under cold water to remove excess starch; this helps prevent it from becoming sticky. Use the standard water-to-rice ratio: 2 cups of water for every 1 cup of rice (adjust slightly depending on rice type).

In a pot, bring the water to a boil, add a pinch of salt, then stir in the rinsed rice. Cover the pot with a lid, reduce the heat to low, and let it simmer for 15–20 minutes without lifting the lid. Once done, turn off the heat and let it sit covered for another 5 minutes to steam.

Fluff the rice gently with a fork before serving. Whether for curry, stir-fries, or simple meals, this method gives you soft, fluffy rice with ease!

Read Also : പ്ലാസ്റ്റിക്, റബർ പോലുള്ള ചെരുപ്പുകളിലെ അഴുക്ക് എളുപ്പം കളയാം; വെറും 10 മിനിറ്റിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയൂ

Comments are closed.