
കിടിലൻ രുചിയിൽ ചക്ക വറവ് തയ്യാറാക്കാം; ചക്ക വറക്കുമ്പോൾ ഇതും കൂടി ചേർത്താൽ പെട്ടെന്ന് മൊരിഞ്ഞു കിട്ടും..!! | Homemade Jackfruit Crispy Fry
Homemade Jackfruit Crispy Fry: ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് പണ്ടുകാലം തൊട്ടു തന്നെയുള്ളതാണ്. അതിപ്പോൾ പച്ച ചക്കയുടെ കാലമായാലും പഴുത്ത ചക്കയുടെ കാലമായാലും വ്യത്യാസമൊന്നുമില്ല. പച്ച ചക്ക ഉപയോഗിച്ച് കൂടുതൽ പേരും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ചക്കച്ചുള വറുത്തത്. വളരെയധികം രുചികരമായ ചക്കച്ചുള വറുത്തത് കൂടുതൽ ക്രിസ്പോടു കൂടി കിട്ടാനായി എങ്ങനെ വറുത്തെടുക്കണമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Raw Jackfruit
- Curry Leaves
- Rice Flour
- Coconut Oil
- Salt
ആദ്യം തന്നെ ചക്കയുടെ തോലും പടലുമെല്ലാം പൂർണമായും കളഞ്ഞ് ചുളകൾ മാത്രമായി എടുത്തു വയ്ക്കുക. ശേഷം ചക്കയുടെ കുരുവും ചകിണിയും പൂർണമായും കളഞ്ഞ് ഒട്ടും കനമില്ലാതെ നീളത്തിൽ അരിഞ്ഞെടുത്ത് വയ്ക്കുക. ഈയൊരു രീതിയിൽ വൃത്തിയാക്കി എടുത്ത ചക്കച്ചുളയുടെ കഷ്ണങ്ങളിലേക്ക് എടുത്തുവച്ച അരിപ്പൊടി കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അരിപ്പൊടി ഉപയോഗിക്കുന്നതുകൊണ്ട് ചുളയിലെ വെള്ളമെല്ലാം പൂർണ്ണമായും വലിഞ്ഞ് കിട്ടുന്നതാണ്. ശേഷം അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ ചക്കച്ചുള വറുത്തെടുക്കുന്നതിന് ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക.
എണ്ണ നല്ലതുപോലെ വെട്ടി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ചക്കച്ചുള ഇട്ട് ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. ചക്കച്ചുള പൂർണമായും വറുത്തെടുത്തു കഴിഞ്ഞാൽ അതിലേക്ക് കറിവേപ്പില കൂടി ഇട്ട് വറുത്തെടുക്കാം. ചക്കച്ചുളയിലേക്ക് വറുത്തുവെച്ച കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുത്താൽ രുചികരമായ ചിപ്സ് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Jackfruit Crispy Fry credit : Malappuram Vlogs by Ayishu
Homemade Jackfruit Crispy Fry
Homemade Jackfruit Crispy Fry is a delicious and crunchy snack made from tender jackfruit pieces marinated in a flavorful blend of spices. The jackfruit is coated with a mixture of chili powder, turmeric, crushed garlic, rice flour, and cornflour for an extra-crispy texture, then deep-fried until golden brown. This vegan-friendly dish boasts a meaty texture with a spicy, aromatic crust, making it a popular alternative to meat-based fries. Perfect as a tea-time snack or a side dish with rice, this crispy fry captures the essence of traditional flavors with a modern twist. Serve hot with chutney or ketchup.
Comments are closed.