ഇനി വീട്ടിൽ റോസാപൂ നിറയെ പോകും; റോസാച്ചെടി നിറച്ചും പൂക്കൾ ഉണ്ടാകാൻ ഇതുപോലെ ചെയൂ; വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന വളക്കൂട്ടുകൾ പരീക്ഷിച്ചു നോക്കൂ..!! | Homemade Fertiliser To Get More Flowers From Rose

Homemade Fertiliser To Get More Flowers From Rose: നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ ഒരു റോസാച്ചെടി എങ്കിലും നട്ടുപിടിപ്പിക്കുന്ന പതിവ് ഉള്ളതായിരിക്കും. നേഴ്സറികളിൽ നിന്ന് വാങ്ങിക്കൊണ്ടു വരുമ്പോൾ ചെടിനിറച്ച് പൂക്കൾ ഉണ്ടാവുകയും പിന്നീട് അതിൽ നിന്നും ഒരു പൂവ് പോലും ഉണ്ടാകാത്ത അവസ്ഥയും സ്ഥിരമായി കണ്ടു വരാറുള്ള കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ചെടി നിറച്ച് പൂക്കൾ ഉണ്ടാകാനായി വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്ന കുറച്ചു വളക്കൂട്ടുകളുടെ രീതികൾ വിശദമായി മനസ്സിലാക്കാം.

To boost flowering in rose plants naturally, you can make a simple and effective homemade fertiliser using easily available kitchen waste and garden ingredients.

🌿 Ingredients:

  • Banana peel (1–2) – rich in potassium
  • Used tea leaves (2 tbsp) – for nitrogen
  • Wood ash (1 tbsp) – adds phosphorus
  • Crushed eggshells (1–2) – supplies calcium
  • Water (1 litre)

🧪 Method:

  1. Dry and crush banana peels, tea leaves, and eggshells.
  2. Mix all ingredients in 1 litre of water.
  3. Let it sit for 1–2 days to ferment slightly.
  4. Pour around the base of the rose plant (not on leaves).

🌸 Benefits:

  • Enhances blooming and flower size.
  • Strengthens roots and improves plant health.
  • Completely organic and eco-friendly.

✅ Use this fertiliser every 10–15 days for best results.

കൃത്യമായ പരിചരണം നൽകിയാൽ മാത്രം പൂക്കൾ ഉണ്ടാകുന്ന ചെടികളിൽ ഒന്നാണ് റോസാച്ചെടി. പ്രത്യേകിച്ച് മഴക്കാലത്ത് റോസാ ചെടികളെ പരിപാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്യാവശ്യം നല്ല രീതിയിൽ സൂര്യ വെളിച്ചവും ആവശ്യത്തിനുമാത്രം വെള്ളവും നൽകേണ്ട ചെടികളിൽ ഒന്നുതന്നെയാണ് റോസയെന്ന കാര്യത്തിൽ സംശയം വേണ്ട. ആദ്യമായി ചെയ്യേണ്ട കാര്യം റോസാച്ചെടിയുടെ ചട്ടിയിലെ മണ്ണ് നല്ലതുപോലെ ഇളക്കി കൊടുക്കുക എന്നതാണ്. അതിനുശേഷം മാത്രം ഏത് വളപ്രയോഗമാണെങ്കിലും ചെയ്തു കൊടുക്കുക. ചെടിയിൽ ഒട്ടും പൂക്കൾ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത് എങ്കിൽ പെട്ടെന്ന് തന്നെ പൂക്കൾ ഉണ്ടാകാനായി ചെയ്യാവുന്ന ഒരു വളക്കൂട്ട് ആദ്യം മനസ്സിലാക്കാം.

അതിനായി ഒരു പാത്രത്തിലേക്ക് ഒരുപിടി അളവിൽ ചാണകപ്പൊടി അതേ അളവിൽ എല്ലുപ്പൊടി അല്ലെങ്കിൽ ഏതെങ്കിലും ഒരു വളക്കൂട്ട് നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന കൂട്ട് ചെടിക്ക് ചുറ്റുമായി ഇട്ടുകൊടുക്കാവുന്നതാണ്. വളം ഇട്ടതിനുശേഷം അതിന് മുകളിൽ വീണ്ടും കുറച്ചുകൂടി മണ്ണിട്ട് കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അടുത്തതായി ചെയ്തു നോക്കാവുന്ന മറ്റൊരു വളക്കൂട്ടനെ പറ്റി മനസ്സിലാക്കാം.

അടുക്കളയിൽ ബാക്കിവരുന്ന പച്ചക്കറികളുടെയും അല്ലെങ്കിൽ പഴത്തിന്റെയോ തോലെടുത്ത് ഒരു ലിറ്റർ വെള്ളത്തിലിട്ട ശേഷം റസ്റ്റ് ചെയ്യാനായി രണ്ടോ മൂന്നോ ദിവസം വയ്ക്കുക. സാധാരണ വെള്ളം ഉപയോഗിക്കുന്നതിന് പകരമായി തേയിലയിട്ട് തിളപ്പിച്ച് തണുപ്പിച്ച് ശേഷം ഉള്ള വെള്ളമാണ് ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ റിസൾട്ട് ലഭിക്കും. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ലായനി നല്ലതുപോലെ മിക്സ് ചെയ്ത് അരിച്ചെടുത്ത ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഡയല്യൂട്ട് ചെയ്ത് ചെടിക്ക് ചുറ്റുമായി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Homemade Fertiliser To Get More Flowers From Rose Video Credits : Chilli Jasmine

Also Read : മല്ലിയിലക്കും പുതിനയിലക്കും പകരക്കാരൻ; ഇതുവരെ കാണാത്ത പുതിയ താരം; മല്ലിയിലയുടെ പകരക്കാരൻ ആഫ്രിക്കൻ മല്ലി..

Homemade Fertiliser To Get More Flowers From Roserose cultivation