പാലുണ്ടോ വീട്ടിൽ; ചോക്കോ ബാർ കഴിക്കാൻ ഇനി കടയിൽ പോകണ്ട; ഒരു കിടിലൻ ഐസ്ക്രീം വീട്ടിലുണ്ടാക്കാം..!! | Homemade Chocobar Icecream

Homemade Chocobar Icecream: പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള സാധനങ്ങളിൽ ഒന്നായിരിക്കും ചോക്കോബാർ ഐസ്ക്രീം. സാധാരണയായി എല്ലാവരും കടകളിൽ നിന്നായിരിക്കും ചോക്കോബാർ വാങ്ങി കഴിക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ ചേരുവുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ചോക്കോബാർ ഇനി വീട്ടിലും തയ്യാറാക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingrediants

  • Milk
  • Sugar
  • Vanila Essence
  • Dark Chocolate
  • Oil

ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് പാലും,പഞ്ചസാരയും, വാനില എസ്സൻസും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അത് ചെറിയ ചൂടിൽ വച്ച് നല്ലതുപോലെ ഒന്ന് കുറുക്കിയെടുത്ത് മാറ്റിവയ്ക്കണം. പാലിന്റെ ചൂട് ചെറുതായി ഒന്ന് പോയി കഴിയുമ്പോൾ അത് മൗൾഡിലേക്ക് ഒഴിച്ച് സെറ്റാകാനായി വയ്ക്കുക. കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെയെങ്കിലും ഇത് സെറ്റ് ആകാനായി സമയം ആവശ്യമായി വരും. ശേഷം മൗൾഡ് ഇളം ചൂടുള്ള വെള്ളത്തിലേക്ക് ഇറക്കിവെക്കുക.

ഈയൊരു സമയം കൊണ്ട് ചോക്ലേറ്റിന്റെ മിക്സ് തയ്യാറാക്കാം. അടി കട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. അതിന്റെ മുകളിൽ ഒരു ഗ്ലാസിന്റെ ബൗളിൽ ചോക്ലേറ്റും, എണ്ണയും മിക്സ് ചെയ്തത് വയ്ക്കുക. ഇപ്പോൾ ചോക്ലേറ്റ് മെൽറ്റായി വരുന്നതാണ്. ശേഷം മൗൾഡിൽ നിന്നും ഓരോ ചോക്കോബാർ ആയി പുറത്തെടുത്ത് അത് ചോക്ലേറ്റിന്റെ മിക്സിൽ ഡിപ്പ് ചെയ്ത ശേഷം വീണ്ടും സെറ്റ് ആക്കി എടുത്താൽ കിടിലൻ ചോക്കോബാർ റെഡിയായി കഴിഞ്ഞു . വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Chocobar Icecream credit : SumiS Tasty Kitchen

Homemade Chocobar Icecream

Homemade chocobar ice cream is a delightful treat that combines creamy vanilla ice cream with a crunchy chocolate coating. To make it, start by preparing a smooth, rich vanilla ice cream base using milk, cream, sugar, and vanilla essence. Freeze the mixture in molds for a few hours. Once firm, dip the ice cream bars into melted chocolate, and quickly freeze them again until the coating hardens. For added crunch, roll the bars in crushed nuts, sprinkles, or crushed cookies before freezing. The result is a perfect blend of creamy, chocolatey goodness—ideal for hot days or as a sweet snack.

Also Read : നല്ല ടേസ്റ്റി ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം; ഇനി പുറത്തു നിന്ന് വാങ്ങി പൈസ കളയണ്ട; കുറഞ്ഞ ചേരുവകൾ മാത്രം മതി.

chockobarHomemade Chocobar Icecream