ചിക്കൻ മസാല പൊടി കടയിൽ നിന്നും വാങ്ങുന്നത് നിർത്തൂ; രുചിയിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാം; റെസ്റ്റോറന്റ് ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് ഇനി വീട്ടിലും കിട്ടും..!! | Homemade Chicken Masala Powder

Homemade Chicken Masala Powder: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളായിരിക്കും ചിക്കൻ ഉപയോഗിച്ചുള്ള കറിയും, ഫ്രൈയും റോസ്റ്റുമെല്ലാം. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാല പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു ചിക്കൻ ഫ്രൈയുടെ മസാലപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലേറ്റിലേക്ക് 4 ടീസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഡ്രൈ ജിഞ്ചർ പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ അളവിൽ ഗാർലിക് പൊടി, വീട്ടിൽ തന്നെ പൊടിച്ചെടുത്ത ബിരിയാണി മസാലയുടെ പൊടി, ഒരു ടേബിൾ സ്പൂൺ അളവിൽ കടലപ്പൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.

Homemade Chicken Masala Powder

ജിഞ്ചർ പൊടിച്ചതും ഗാർലിക് പൊടിച്ചതുമെല്ലാം സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങാനായി സാധിക്കും. ഈയൊരു പൊടി തയ്യാറാക്കുമ്പോൾ ഒരു കാരണവശാലും കടലപ്പൊടിയോ മറ്റു പൊടികളോ ഒഴിവാക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ ചിക്കൻ ഫ്രൈക്ക് ഉദ്ദേശിച്ച രുചി ലഭിക്കണമെന്നില്ല. ഇത്തരത്തിൽ തയ്യാറാക്കി വെച്ച പൊടി കേടാകാതെ സൂക്ഷിക്കാൻ എയർ ടൈറ്റായ കണ്ടെയ്നറുകളിൽ അടച്ച് വയ്ക്കാവുന്നതാണ്.

ശേഷം ചിക്കൻ ഫ്രൈ ചെയ്യുന്നതിന് മുൻപായി ഒരു പാത്രത്തിലേക്ക് പൊടികൾ ഇട്ട് അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കഷ്ണങ്ങൾ ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ചിക്കന്റെ കൂട്ട് അൽപ്പനേരം റസ്റ്റ് ചെയ്യാനായി വെച്ച ശേഷം ചൂട് എണ്ണയിൽ ഇട്ട് വറുത്തെടുക്കുകയാണെങ്കിൽ നല്ല കിടിലൻ ചിക്കൻ ഫ്രൈ റെഡിയായി കിട്ടുന്നതാണ്, വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്! Homemade Chicken Masala Powder Video Credits : Thoufeeq Kitchen

Here’s a simple Homemade Chicken Masala Powder recipe you can prepare at home using basic spices:


Ingredients:

  • 6–7 Dry Red Chilies
  • 1 tbsp Coriander Seeds
  • 1 tsp Cumin Seeds
  • 1 tsp Black Peppercorns
  • 1 tsp Fennel Seeds
  • 4–5 Cloves
  • 3–4 Green Cardamoms
  • 1–2 Black Cardamoms
  • 1 small piece Cinnamon (2-inch stick)
  • 1 Bay Leaf
  • ½ tsp Turmeric Powder
  • ½ tsp Dry Ginger Powder
  • ½ tsp Nutmeg (grated)

Method:

  1. Dry roast all the whole spices (red chilies, coriander, cumin, fennel, pepper, cloves, cardamoms, cinnamon, bay leaf) in a pan on low heat until they release a nice aroma.
  2. Allow them to cool completely.
  3. Transfer to a blender or spice grinder and grind into a fine powder.
  4. Mix in turmeric, ginger powder, and nutmeg.
  5. Store in an airtight jar for up to 2–3 months.

Usage:

  • Add 1–2 teaspoons while cooking chicken curry, fry, or gravy for rich flavor.
  • Can also be used as a marinade with curd and lemon juice.

Also Read : ബീഫ് ഇതുവരെ ഇങ്ങനെ തയ്യാറാക്കിയില്ലേ; ഇത്ര നാൾ ഈ രുചി അറിയാതെ പോയല്ലോ; തേങ്ങ വറുത്തരച്ച ബീഫ് കറി ഇതുപോലെ തയ്യാറാക്കൂ; അടിപൊളി രുചിയാണ്…