നല്ല ടേസ്റ്റി ബ്രോസ്റ്റഡ് ചിക്കൻ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം; ഇനി പുറത്തു നിന്ന് വാങ്ങി പൈസ കളയണ്ട; കുറഞ്ഞ ചേരുവകൾ മാത്രം മതി..!! | Homemade Broasted Chicken

Homemade Broasted Chicken: ബ്രോസ്റ്റഡ് ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ എപ്പോഴും ഉയർന്ന വിലകൊടുത്ത് റസ്റ്റോറന്റുകളിൽ നിന്നും ഇത്തരത്തിൽ ബ്രോസ്റ്റഡ് ചിക്കൻ വാങ്ങി കഴിക്കാൻ കഴിയാത്തവർക്ക് അത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനാവശ്യമായ ചേരുവകൾ, റെസിപ്പി എന്നിവ വിശദമായി മനസ്സിലാക്കാം.

Ingrediants

  • Skinned Chicken
  • Milk
  • Vinegar
  • Pepper Powder
  • Garlic Paste
  • Chilly Powder
  • Egg
  • Cornflour
  • Salt
  • Baking Soda
  • Oil

ആദ്യം തന്നെ ഒരു വലിയ ബൗളെടുത്ത് അതിലേക്ക് പാലും,വിനാഗിരിയും, കുറച്ച് കുരുമുളകുപൊടിയും, ഗാർലിക്കും,മുളകുപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് കുറച്ചുനേരം അടച്ചു വയ്ക്കുക. ശേഷം അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കൂടി ഇട്ട് കുറഞ്ഞത് നാലു മണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വെക്കണം. ചിക്കൻ ഉണ്ടാക്കുന്നതിന് തൊട്ട് മുൻപായി ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് കോൺഫ്ലോർ,മുളകുപൊടി,മുട്ട ,ഉപ്പ്, ബേക്കിംഗ് സോഡാ എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

മറ്റൊരു പാത്രത്തിൽ കൂടി കുറച്ച് കോൺഫ്ലോർ എടുത്തു വയ്ക്കണം. റസ്റ്റ് ചെയ്യാനായി വെച്ച ചിക്കനിൽ നിന്നും ഓരോ പീസായി എടുത്ത് അത് ആദ്യം ബാറ്ററിൽ മുക്കി പിന്നീട് കോൺഫ്ലോറിൽ മുക്കി എണ്ണയിലിട്ട് വറുത്ത് പൊരിച്ചാൽ കിടിലൻ ബ്രോസ്റ്റഡ് ചിക്കൻ റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Homemade Broasted Chicken credit : Kannur kitchen

Homemade broasted chicken

Homemade broasted chicken is a crispy, flavorful treat that combines the best of frying and pressure cooking. To prepare, marinate chicken pieces in a blend of spices, herbs, and buttermilk for at least 2 hours to enhance tenderness. Coat the chicken in a seasoned flour mixture, then pressure cook it until tender. Next, deep fry the chicken until golden brown and crispy on the outside. The pressure cooking ensures juiciness, while the coating provides that satisfying crunch. Serve with a side of fries or salad for a delicious homemade meal that rivals your favorite restaurant broasted chicken.

Also Read : ഹോട്ടൽ രുചിയിൽ കിടിലൻ ഫ്രൈഡ് റൈസ് വീട്ടിൽ തന്നെ തയ്യാറാക്കാം; മായം ചേർക്കാത്ത അടിപൊളി റൈസ് റെഡി

broasted chicken recipeEASY TIPhomemade-broasted-chicken