Healthy Steamed Breakfast: നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് വളരെ ഹെൽത്തിയും രുചികരവുമായി തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- Raw Rice
- Coconut
- Egg
- Water
- Baking Soda
- Salt
- Curry Leaves
- Green Chilly
- Sesame
- Mustard Seed
- Fennel Seed
ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി മൂന്നു മുതൽ നാലു മണിക്കൂർ വരെ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. അരി നല്ല രീതിയിൽ കുതിർന്നു വന്നു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതോടൊപ്പം എടുത്തുവെച്ച തേങ്ങ,ഉപ്പ് എന്നിവ കൂടി ചേർത്ത് എടുത്തുവച്ച വെള്ളം കൂടി ഒഴിച്ച് തരികൾ ഇല്ലാത്ത രീതിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും ബേക്കിംഗ് സോഡയും അല്പം എണ്ണയിൽ കടുകും പെരുംജീരകവും താളിച്ചതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം എരുവിന് ആവശ്യമായ പച്ചമുളക്, കറിവേപ്പില, എന്നിവ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഒരു ഇഡ്ഡലിത്തട്ട് അടുപ്പത്ത് വച്ച് അതിലേക്ക് ഒരു പ്ലേറ്റിൽ എണ്ണ തടവി ഇറക്കി വയ്ക്കുക. പാത്രത്തിൽ നിന്നും ആവി വന്നു തുടങ്ങുമ്പോൾ എടുത്ത വച്ച മാവ് പ്ലേറ്റിലേക്ക് ഒഴിച്ച് ആവി കയറ്റി എടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Steamed Breakfast credit : Thanshik World
Healthy Steamed Breakfast
A healthy steamed breakfast is a nutritious and light way to start your day, packed with essential vitamins and minerals. Steaming preserves nutrients better than frying or boiling, making it ideal for health-conscious individuals. Popular options include idlis, steamed vegetables, dhokla, or momos made with whole grains and fresh ingredients. These meals are low in fat, easy to digest, and promote sustained energy throughout the morning. Adding protein-rich sides like steamed sprouts or tofu boosts nutritional value. Whether you’re managing weight, improving gut health, or simply seeking a wholesome start, a steamed breakfast offers a perfect balance of taste and wellness.
Also Read : ക്രീം ചേർക്കേണ്ട; 5 മിനിറ്റ് കൊണ്ട് കിടിലം ഐസ്ക്രീം തയ്യാറാക്കാം; വെറും 3 ചേരുവ മതി.