Hanna Mol & Saleem Kodathoor visits Mecca : മാപ്പിളപ്പാട്ടുകളുടെ ഇശലുകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന വ്യക്തിയാണ് സലിം കോടത്തൂർ. ഇദ്ദേഹത്തിന്റെ മകളാണ് ഹന്ന സലീം. മകൾ ഹന്നയ്ക്കും സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുണ്ട്. മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന നല്ലൊരു ഉപ്പ കൂടിയാണ് സലീം കൊടുത്തുർ. ഇവരും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് സമൂഹമാധ്യമങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യാറുണ്ട്. കൂടാതെ ഇരുവർക്കും ആശംസകൾ ആയി നിരവധി പേരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കു വയ്ക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ഇരുവരും ആരാധകരുടെ പങ്കുവയ്ക്കാറുണ്ട്.
ഏകദേശം 1500ലധികം മാപ്പിളപ്പാട്ടുകൾ ആണ് സലിം കോടത്തൂർ ഇതിനോടകം തന്നെ പാടിയിട്ടുള്ളത്. ചാനൽ പരിപാടികളും, സ്റ്റേജ് ഷോകളും ആയി ഇരുവരും എല്ലായിപ്പോഴും തിരക്കിലാണ്. മകളുടെ പേരിൽ താൻ അറിയപ്പെടുക എന്നാൽ അത് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷമാണ് എന്നും സലിം കോടത്തൂർ ഒരിക്കൽ പറഞ്ഞിരുന്നു. തന്റെ മകളുടെ കുറവുകളെ ഒരിക്കലും ഒരു കുറവുകൾ ആയി കാണാതെ അവളുടെ എല്ലാ കഴിവുകളെയും പരിപോഷിപ്പിക്കുകയാണ് അദ്ദേഹം.
ദുഃഖങ്ങളിലേക്ക് നോക്കുന്നതിനു പകരം നമുക്ക് ലഭിച്ച സന്തോഷങ്ങളിലേക്ക് നോക്കാൻ തന്നെ പഠിപ്പിച്ചത് തന്നെ മകൾ ആണെന്നും ഒരിക്കൽ സലിം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മകൾക്ക് ഒപ്പം ഉംറ ചെയ്ത സന്തോഷമാണ് സലീം കോടത്തൂർ പങ്കുവെക്കുന്നത്. ഹന്ന മോളുടെ വളരെ വലിയ ഒരു ആഗ്രഹമായിരുന്നു ഉംറ ചെയ്യുക എന്നത്. അതും ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നു എന്നാണ് സലിം പറയുന്നത്.
ഹന്ന മോളോടൊപ്പം ആ പുണ്യഭൂമിയിൽ എന്നാണ് സലിം കോടത്തൂർ പങ്കുവെച്ച ചിത്രത്തിന് താഴെയുള്ള ക്യാപ്ഷൻ. അന്ന മോൾ ആകട്ടെ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്, അൽഹംദുലില്ലാ , ആ പുണ്യഭൂമിയിൽ എത്താനും, ഉംറ ചെയ്യാനും കഴിഞ്ഞു. പ്രാർത്ഥിച്ചവർക്കെല്ലാം ഒരുപാട് നന്ദി. മമ്മൂട്ടിയിൽ നിന്ന് കൈരളി ടിവി ഫോണിക്സ് അവാർഡ് നേടിയ വ്യക്തിയാണ് ഹന്ന മോൾ.ആ വേദിയിൽ വെച്ച് ഉപ്പയും മകളും പറഞ്ഞ വാക്കുകളെല്ലാം തന്നെ അന്ന് ആരാധകർ ഏറ്റെടുത്തിരുന്നു.