ഫാൻ ഗേളിൽ നിന്ന് ‘ഫിയാൻസ്’ ലേക്കുള്ള യാത്ര! വീണ്ടും വൈറലായി ജി.പി – അഞ്ജലി പ്രണയകഥ; ഇനിയും ഏറെ പറയാനുണ്ട് | Govind Padmasoorya and Gopika Anil Meet Up

Govind Padmasoorya and Gopika Anil Meet Up : മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി യും ഗോപിക അനിലും.ഇരുവരുടെയും വിവാഹ നിശ്ചയ വാർത്ത വളരെ അതിശയത്തോടെയാണ് ആരാധകർ കേട്ടറിഞ്ഞത്.ഒരു റൂമറുകൾക്കും ഇടം കൊടുക്കാതെ വളരെ രഹസ്യമായി ആണ് ഇരുവരുടെയും റിലേഷൻഷിപ് ഇപ്പോൾ വിവാഹ നിശ്ചയത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.ഇരുവരുടെയും അച്ഛന്മാരുടെ സഹോദരിമാർ തമ്മിലുള്ള സൗഹൃദത്തിൽ നിന്നാണ് ഇങ്ങനെ ഒരു വിവാഹ ആലോചന ഉടലെടുത്തതെന്നാണ് ഇരുവരും പറയുന്നത്.

ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗോപികയ്ക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വാന്തനം എന്ന പാരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമാണ്. വലിയ ഫാൻ ബേസ് ആണ് താരം ഈ കഥാപാത്രത്തിലൂടെ നെടുയെടുത്തത്.ഇപോഴിതാ എല്ലാവരെയും ഞെട്ടിച്ച തന്റെ വിവാഹ വാർത്തയുടെ പിന്നിൽ ഉണ്ടായ സംഭവങ്ങൾ എല്ലാം വിവരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ്

ഗോപികയും ജിപിയും.ഡി ഫോർ ഡാൻസ് അവതാരകൻ ആയിരുന്ന കാലത്ത് ജിപി യുടെ ഫാൻ ആയിരുന്നു താൻ എന്നും കൂടെ നിന്ന് ഫോട്ടോ എടുക്കാൻ ആഗ്രഹിച്ചിരുന്നു എന്നുമാണ് ഗോപിക പറയുന്നത്. ജിപിയുടെ അച്ഛനും താനും പങ്കെടുത്ത ഒരു വിവാഹ ചടങ്ങിൽ വെച്ച് ഈ ആഗ്രഹം അച്ഛനോട് പറയുകയും തന്നെ കൂട്ടിക്കൊണ്ട് പോകാൻ വരുമ്പോൾ ഫോട്ടോ എടുക്കാം എന്ന് അച്ഛൻ വാക്ക് കൊടുത്തതും തിരക്ക് കാരണം ജിപി ക്ക് അവിടെ ഇറങ്ങാൻ സാധിക്കാതിരിന്നുമെല്ലാം താരം തുറന്നു പറയുന്നു.

ഗോപിക അവാർഡ് വാങ്ങാൻ എത്തിയ കേരള വിഷന്റെ അവാർഡ് ധാന ചടങ്ങിന് ഗസ്റ്റ് ആയി ജിപി എത്തിയ കഥയും. ടെൻഷൻ കൊണ്ട് ജിപി അടുത്ത് വന്നിരുന്നിട്ട് പോലും താൻ മിണ്ടിയില്ല എന്നും ആണ് താരം പറയുന്നത്. തങ്ങളുടെ റിലേഷൻഷിപ്പ് സമയത്തെ ഏറ്റവും നല്ല മുഹൂർത്തം അതായിരുന്നു എന്നാണ് ജിപി പറയുന്നത്.

Comments are closed.