Find the hidden parrot : ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമായ ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളിൽ ഏറ്റവും ജനപ്രിയമായതാണ് ഒപ്റ്റിക്കൽ ചലഞ്ചുകൾ. അതായത് നിശ്ചിത സമയത്തിനുള്ളിൽ, ഒപ്റ്റിക്കൽ ഇല്യൂഷനിൽ മറഞ്ഞിരിക്കുന്ന വസ്തുവിനെ കണ്ടെത്തുവാൻ കാഴ്ചക്കാരനെ വെല്ലുവിളിക്കുന്നവയാണ് ഒപ്റ്റിക്കൽ ചലഞ്ചുകൾ. വെല്ലുവിളികൾ സധൈര്യം നേരിടുവാനും, അവ വിജയകരമായി പൂർത്തിയാക്കാനുമുള്ള ആളുകളുടെ ആവേശമാണ് ഇത്തരത്തിലുള്ള ഒപ്റ്റിക്കൽ ചലഞ്ചുകളെ ജനപ്രിയമാക്കുന്നത്.
ഇത്തരം ഒപ്റ്റിക്കൽ ചലഞ്ചുകൾ ഏറ്റെടുത്ത് അവ വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും, ജീവിതത്തിൽ സംഭവിക്കുന്ന വെല്ലുവിളികളോടുള്ള നിങ്ങളുടെ ഭയം ഇല്ലാതാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു ഒപ്റ്റിക്കൽ ചലഞ്ചുമായി ആണ് ഞങ്ങൾ ഇന്ന് എത്തിയിരിക്കുന്നത്. മരങ്ങളും ഇലകളും നിറഞ്ഞ ഒരു വനപ്രദേശത്തുനിന്നുള്ള ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഈ ചിത്രത്തിൽ ഒരു പക്ഷി മറഞ്ഞിരിക്കുന്നുണ്ട്, ആ പക്ഷിയെ കണ്ടെത്തുവാൻ ആണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ നിങ്ങളെ വെല്ലുവിളിക്കുന്നത്.
പ്രഥമ ദൃഷ്ടിയാൽ ഇലകളും മരങ്ങളും മാത്രമാവും നിങ്ങൾക്ക് ചിത്രത്തിൽ കാണാൻ കഴിയുക. എന്നാൽ ചിത്രത്തിൽ കാണുന്ന ഇലകൾക്കിടയിൽ ഒരു തത്ത ഒളിഞ്ഞിരിക്കുന്നുണ്ട്. ഈ തത്തയെ നിങ്ങൾക്ക് കണ്ടെത്താനാകുമോ എന്നതാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പരീക്ഷിക്കുന്നത്. ഇതിനായി നിങ്ങൾക്ക് 20 സെക്കന്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഈ 20 സെക്കൻന്റിനുള്ളിൽ നിങ്ങൾക്ക് തത്തയെ കണ്ടെത്താനായാൽ, നിങ്ങൾ പ്രത്യേകം പ്രശംസ അർഹിക്കുന്നു.
ഇനി ഇതുവരെ നിങ്ങൾക്ക് ചിത്രത്തിൽ തത്തയെ കണ്ടെത്താനായില്ലെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് ചില സൂചനകൾ നൽകാം. നിങ്ങൾ ചിത്രത്തിന്റെ വലത് ഭാഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. വലത് ഭാഗത്ത് കാണുന്ന മരത്തിന്റെ ഇലകൾക്കിടയിലൂടെ സൂക്ഷ്മതയോടെ നോക്കിയാൽ നിങ്ങൾക്ക് തത്തയെ കണ്ടെത്താവുന്നതാണ്. ഇപ്പോൾ നിങ്ങൾ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന തത്തയെ കണ്ടെത്തിക്കാണും എന്ന് പ്രതീക്ഷിക്കുന്നു. ഇനിയും കണ്ടെത്താത്തവർ ചുവടെയുള്ള ചിത്രത്തിൽ നോക്കി തത്ത എവിടെയിരിക്കുന്നു എന്ന് മനസ്സിലാക്കുക. find the hidden parrot