Easy Homemade Kuzhalappam: അരിപ്പൊടി ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ നാലുമണി പലഹാരത്തിനായി കഴിക്കാവുന്ന ഈയൊരു രുചികരമായ പലഹാരത്തെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Rice Flour
- Coconut
- Garlic
- Cumin Seed
- Shallots
- Salt
- Sesame
- Oil
ആദ്യം തന്നെ തേങ്ങ, ജീരകം, ചെറിയ ഉള്ളി ,വെളുത്തുള്ളി എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. അരിപ്പൊടി മിക്സ് ചെയ്യാൻ ആവശ്യമായ വെള്ളം അടി കട്ടിയുള്ള ഒരു പാത്രത്തിൽ വച്ച് നല്ലതുപോലെ ഉപ്പിട്ടു തിളപ്പിച്ച് എടുക്കുക. അതിലേക്ക് അരിപ്പൊടിയും തേങ്ങയുടെ കൂട്ടും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. വെള്ളം പൂർണ്ണമായും മാവിലേക്ക് വലിച്ചെടുത്തു കഴിഞ്ഞാൽ ചൂടാറാനായി മാറ്റിവയ്ക്കാം.
ശേഷം മാവ് കൈ ഉപയോഗിച്ച് ഒന്നുകൂടി നല്ലതുപോലെ കുഴച്ച് സോഫ്റ്റ് ആക്കി എടുക്കുക. മാവിലേക്ക് എടുത്തുവച്ച എള്ള് കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഒരു പത്തിരി മേക്കർ എടുത്ത് അതിലേക്ക് ഒരു ചെറിയ ഉരുള മാവെടുത്തു വച്ച് വട്ടത്തിൽ പരത്തി എടുക്കുക. ശേഷം അതിനെ ഒന്ന് റോൾ ചെയ്തെടുക്കുക. ഈയൊരു രീതിയിൽ തയ്യാറാക്കി വെച്ച മാവ് മുഴുവനായും പരത്തി എടുത്തു കഴിഞ്ഞാൽ എണ്ണയിലിട്ട് വറുത്തു കോരാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Homemade Kuzhalappam credit : Jess Creative World
Easy Homemade Kuzhalappam
Easy homemade kuzhalappam is a crisp and flavorful Kerala snack made from rice flour, coconut, cumin, garlic, and onion. The dough is prepared by mixing roasted rice flour with ground coconut and spices, then shaped into thin tubes using a small rod or stick. These are deep-fried to golden perfection, resulting in a crunchy, savory treat that’s perfect with tea. Traditionally made during festive seasons and stored in airtight containers, kuzhalappam offers a delicious taste of Kerala’s rich culinary heritage. Simple to prepare at home with minimal ingredients, it’s a perfect snack for both kids and adults alike.