മലയാള സിനിമയുടെ കാരണവർ എന്ന് വിശേഷിപ്പിക്കുന്ന മലയാളികളുടെ അഭിമാനമായ താരമാണ് മധു. മലയാള സിനിമ മേഖല സ്വർണലിപികൾ കൊണ്ട് എഴുതി വെക്കേണ്ട മഹത്തായ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ച ആ അതുല്യ കലാകാരൻ ഇപ്പോഴും പ്രൌഡിയൊട്ടും ചോരാതെ നമ്മുടെ മുൻപിൽ തന്നെ ഉണ്ട്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം 12 സിനിമകൾ സംവിധാനം ചെയ്യുകയും 15 സിനിമകൾ നിർമ്മിക്കുകയും ചെയ്തു.1963 ൽ
പുറത്തിറങ്ങിയ നിണമണിഞ്ഞ കാൽപാടുകൾ ആയിരുന്നു താരത്തിന്റെ ആദ്യത്തെ ചിത്രം പിന്നീട് രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ചെമ്മീൻ അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ വഴിതിരിവായി മാറി. ഒരു പക്ഷെ മധു എന്ന നടനെ മലയാളികൾ എന്നുമൊർക്കുന്നത് ചെമ്മീനിലെ കൊച്ചുമുതലാളി ആയി തന്നെ ആകും. വർഷമിത്ര കഴിഞ്ഞിട്ടും ഇന്നത്തെ തലമുറയിൽ പോലും സ്വാധീനം ചെലുത്താൻ പാകത്തിന് ശക്തമായിരുന്നു ആ കഥാപാത്രം. സത്യനും നസീറും എല്ലാം അടക്കി വാണ നായക പദവിയിലേക്ക് ഈ ഒറ്റ സിനിമ കൊണ്ട് മധു എന്ന അതുല്യ
കലാകാരന് എത്താൻ കഴിഞ്ഞു. ഈയടുത്ത് താരത്തിന്റെ നവതി അതി ഗംഭീരമായാണ് മലയാള സിനിമ ലോകം ആഘോഷിച്ചത്. ഇപോഴിതാ മലയാള സിനിമയുടെ ഒരു കാലത്തെ സൂപ്പർ താരത്തിന് ദീപാവലി സമ്മാനം നൽകാൻ എത്തിയിരിക്കുകയാണ് ഒരു കുഞ്ഞു താരം. മാളികപ്പുറം എന്ന ചിത്രത്തിൽ മാളികപ്പുറമായി വന്നു പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച കൊച്ചു താരം ദേവനന്ദ ആണ് മധു മുത്തച്ഛനെ കാണാൻ
ദീപാവലി സമ്മാനവുമായി എത്തിയിരിക്കുന്നത്. സമ്മാനം നൽകിയും ഒരുമിച്ച് ഫോട്ടോ എടുത്തുമൊക്കെയാണ് താരം മടങ്ങിയത് ചിത്രങ്ങൾ ദേവനന്ദ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് എത്തിയ ദേവാനന്ദ നിരവധി ചിത്രങ്ങളുടെ ഭാഗമായി. എങ്കിലും താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രം ആയിരുന്നു മാളികപ്പുറം.