മോനെ എന്ന് വിളിക്കുമ്പോൾ മോണ കാട്ടിയുള്ള കുഞ്ഞിന്റെ സന്തോഷ പ്രകടനം.!! എത്ര കണ്ടാലും മതിവരില്ല, ഹൃദയം കവരും വീഡിയോ.!! | Cute Baby Video Viral Malayalam

Cute Baby Video Viral Malayalam : കൊച്ചുകുട്ടികളുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. വളരെ പെട്ടെന്ന് തന്നെയാണ് ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. ഇവരുടെ നിഷ്കളങ്കതയും, മോണ കാട്ടിയുള്ള ചിരിയും, കുട്ടിക്കുറുമ്പുകളും എല്ലാം പ്രേക്ഷകർ വളരെയധികം ആസ്വദിക്കുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ അത്തരത്തിൽ ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. കിടക്കയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി കളിക്കുന്ന ഒരു കുഞ്ഞ്.

ആ കുഞ്ഞ് തന്റെ അമ്മയോട് മോനേ എന്ന് വിളിക്കാൻ പറയുന്നു. അമ്മ മോനേ എന്ന് വിളിക്കുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി പൊട്ടിച്ചിരിച്ച് അങ്ങോട്ടും ഇങ്ങോട്ടും വീണ്ടും ഓടുകയാണ് ആ കൊച്ചു ബാലൻ. പല്ലുകൾ കാണിച്ച് അമ്മയെ ചിരിച്ചു മയക്കുകയാണ് നമ്മുടെ താരം. ഒരു കുഞ്ഞി കുപ്പായവും ഇട്ട് അവൻ അങ്ങനെ ഓടി നടക്കുന്നു. ഒന്നോ രണ്ടോ വയസ് മാത്രമാണ് കുഞ്ഞിന്റെ പ്രായം. അമ്മയോട് വളരെ രസകരമായി ആണ് കുഞ്ഞ് കൊഞ്ചി സംസാരിക്കുന്നത്.

കുഞ്ഞുങ്ങളുടെ കൊഞ്ചലുകൾക്ക് അല്ലെങ്കിലും പ്രത്യേകമായ ഒരു വശ്യതയുണ്ട്.വീഡിയോ കാണുമ്പോൾ കാണികളുടെ മനസ്സിലും ആകാംക്ഷയും സന്തോഷവും ഒരുപോലെ നിറയുന്നു എന്നതാണ് അതിലേറെ വലിയ പ്രത്യേകത.അമ്മയും മകനും തമ്മിലുള്ള ബന്ധം അത് എക്കാലത്തും മികച്ചു നിൽക്കുന്നത് തന്നെയാണ്. അമ്മയോളം അമ്മ മാത്രമെന്ന് പറയുന്നത് സത്യമാണ്. അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നിനും ആവില്ല. അമ്മ കുഞ്ഞിനെ പരിചരിക്കുന്നതുപോലെ മറ്റാരു തന്നെ നോക്കിയാലും ശരിയാവില്ല.

മഹത്തായ എന്തോ ഒന്ന് അമ്മയ്ക്കും കുഞ്ഞിനും ഇടയിൽ ഉണ്ട്. ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ട് നിമിഷങ്ങൾക്കകമാണ് വൈറലായത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് പ്രേക്ഷകർ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. നിരവധി പേര് കുഞ്ഞിനെ മോനെ എന്ന അഭിസംബോധന ചെയ്ത കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ, ചക്കര മോനേ എന്ന് വിളിക്കുമ്പോൾ ഉള്ള കുഞ്ഞിന്റെ സന്തോഷം, എടാ ഭയങ്കരാ…..മോനേ വിളി കേട്ട് നീ അങ്ങ് സന്തോഷിക്കുവാണല്ലോ, കണ്ണ് തട്ടാതെ ഇരിക്കട്ടെ, അങ്ങനെ പോകുന്നു പ്രേക്ഷകരുടെ കമന്റുകൾ.

Cute Baby VideoCute Baby Video ViralCute Baby Video Viral Malayalam