Crispy Homemade Samosa: ചായയോടൊപ്പവും അല്ലാതെയുമെല്ലാം സമൂസ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. പ്രത്യേകിച്ച് നോമ്പുകാലമായാൽ നോമ്പുതുറക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണല്ലോ സമൂസ. എന്നാൽ മിക്കപ്പോഴും സമൂസയുടെ ഷീറ്റ് ഉണ്ടാക്കിയെടുക്കാൻ അറിയാത്തതുകൊണ്ട് തന്നെ കൂടുതലായും എല്ലാവരും കടകളിൽ നിന്നും ഷീറ്റ് വാങ്ങി ഫിലിങ്സ് വെച്ച് സമൂസ തയ്യാറാക്കുന്ന പതിവായിരിക്കും ഉള്ളത്. അതേസമയം വളരെ എളുപ്പത്തിൽ സമൂസ ഷീറ്റ് വീട്ടിൽ തന്നെ തയ്യാറാക്കി എങ്ങനെ രുചികരമായ സമൂസ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Rice
- All Purpose Flour
- Potato
- Onion
- Ginger And Garlic
- Chicken Masala
- Chilly Powder
- Pepper Powder
- Oil
ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച ചോറും കുറച്ചു വെള്ളവും ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം അതിലേക്ക് എടുത്തുവച്ച മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഈയൊരു രീതിയിൽ കുഴച്ചെടുത്ത മാവ് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ആ സമയം കൊണ്ട് സമൂസയിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് ചൂടായി വരുമ്പോൾ അതിലേക്ക് സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമണം പോകുന്നതുവരെ വഴറ്റുക.
ശേഷം എടുത്തു വച്ച പൊടികളെല്ലാം മസാലയിലേക്ക് ചേർത്ത് അവസാനമായി പുഴുങ്ങി പൊടിച്ചു വച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത് അല്പം മല്ലിയിലയും കൂടി മുകളിലേക്ക് തൂവി സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. നേരത്തെ തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു ചെറിയ ഉരുളയിടത്ത് അത് വട്ടത്തിൽ പരത്തി രണ്ടായി മുറിച്ചെടുക്കുക. അതിൽനിന്നും ഒരു ഭാഗം എടുത്ത് അത് സമൂസയുടെ ഷേപ്പിലേക്ക് മടക്കി അകത്ത് ഫില്ലിംഗ്സ് വെച്ച് പൂർണ്ണമായും ക്ലോസ് ചെയ്ത ശേഷം എണ്ണയിലിട്ട് വറുത്തെടുത്താൽ രുചികരമായ സമൂസ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Crispy Homemade Samosa credit : Malappuram Vlogs by Ayishu
Crispy Homemade Samosa
Crispy homemade samosas are a beloved snack made with a golden, flaky pastry filled with a flavorful spiced mixture, typically of mashed potatoes, peas, and aromatic spices like cumin, coriander, and garam masala. The dough is kneaded to the perfect consistency and rolled into thin circles, then stuffed, folded into classic triangular shapes, and deep-fried until crisp and golden. Homemade samosas offer a fresher, preservative-free alternative to store-bought versions, allowing you to customize the filling with lentils, minced meat, or vegetables. Served with tangy tamarind or mint chutney, they make a perfect tea-time treat or party appetizer.