Coconut Masala Preserving Tips : വറുത്തരച്ച ചിക്കൻ കറി, മുട്ടക്കറി എന്നിവയെല്ലാം കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എന്നാൽ ഇത്തരത്തിൽ തേങ്ങ എപ്പോഴും വറുത്ത് അരച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം കൂടുതൽ അളവിൽ തേങ്ങ വറുത്തരച്ച് സൂക്ഷിക്കുകയാണെങ്കിൽ അത് ആവശ്യമുള്ള സമയത്ത് എടുത്ത് ഉപയോഗപ്പെടുത്താനായി സാധിക്കും. തേങ്ങ കൂടുതൽ നാൾ കേടാകാതെ എങ്ങിനെ വറുത്ത് അരച്ച് സൂക്ഷിക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients
- Mustard
- Fenugreek
- Coriander
- Cereal
- Dried Chilli
- Coconut
- Curry Leaf
- Turmeric Powder
- Chili Powder
ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ കടുക് അതേ അളവിൽ ഉലുവ,പെരുഞ്ചീരകം, നല്ലജീരകം,എന്നിവയിട്ട് ഒന്ന് പൊട്ടിച്ചെടുക്കുക. ശേഷം അതിലേക്ക് ഉണക്കമുളക്, മല്ലി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റുക. പിന്നീട് അതിലേക്ക് ചിരകി വെച്ച തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ വെള്ളം വലിയിപ്പിച്ചെടുക്കണം. എല്ലാ ചേരുവകളും നല്ലതുപോലെ വെള്ളം വലിഞ്ഞു കിട്ടിക്കഴിഞ്ഞാൽ അതിലേക്ക് കറിവേപ്പില കൂടി
ചേർത്ത് ഒന്നുകൂടി ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി ഒരു ടീസ്പൂൺ അളവിൽ എരിവുള്ള മുളകുപൊടി എന്നിവ ചേർത്ത് കരിയാത്ത രീതിയിൽ ഒന്ന് ചൂടാക്കി എടുക്കുക. എല്ലാ ചേരുവകളുടെയും ചൂട് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്നര കപ്പ് അളവിൽ വെള്ളം കൂടി ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു രീതിയിൽ അരച്ചെടുക്കുന്ന അരപ്പ് ചൂട് മാറി കഴിയുമ്പോൾ ഒരു എയർ ടൈറ്റായ പാത്രത്തിലേക്ക് മാറ്റി അടച്ച് സൂക്ഷിക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. ഇത്തരത്തിൽ തയ്യാറാക്കി വെച്ച തേങ്ങ കൊണ്ട് വറുത്തരച്ച ചിക്കൻ കറി,മുട്ടക്കറി, മസാലക്കറി, കടലക്കറി എന്നിവയെല്ലാം ഞൊടിയിടയിൽ തയ്യാറാക്കി എടുക്കാനായി സാധിക്കും. മാത്രമല്ല അത്യാവശ്യ സമയങ്ങളിൽ തേങ്ങ വറുത്ത് അരയ്ക്കുന്നതിന്റെ സമയം ലാഭിക്കുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Coconut Masala Preserving Tips Credit : Thoufeeq Kitchen
Coconut Masala Preserving Tips
To preserve coconut masala, store it in an airtight container and refrigerate it immediately after preparation. Use dry spoons to avoid moisture. For longer shelf life, freeze in small portions. Adding a bit of oil on top can also help preserve freshness and flavor for up to a week.