Beggars fluent English speaking skills Viral in Internet : നമുക്ക് ചുറ്റും ഇന്ന് തെരുവിൽ നിരവധി യാചകർ ഭിക്ഷയാജിച്ച് ജീവിക്കുന്നതായി കാണാൻ കഴിയും. ഓരോരുത്തർക്കും ഓരോരോ കഥകളാണ് പറയാനുള്ളതെങ്കിലും ജീവിത തിരക്കിൽ പെട്ട ഓടുന്ന നമുക്ക് അത് കേൾക്കുവാനോ കാണുവാനോ ഉള്ള സമയം പലപ്പോഴും ലഭിക്കാറില്ല. എന്നാൽ സെപ്റ്റംബർ 9ന് യൂട്യൂബ് ചാനലിൽ മുഹമ്മദ് ആഷിക്കെന്ന കണ്ടന്റ് ക്രീയേറ്റർ പങ്കുവെച്ച ഒരു വീഡിയോ ആണ് ആളുകൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
മുഹമ്മദ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കീറിയതും മുഷിഞ്ഞതുമായ സാരി ചുറ്റിയിരിക്കുന്ന ഒരു യാചകയോട് ഇംഗ്ലീഷിൽ സംസാരിക്കുന്ന മുഹമ്മദിൻറെ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയുണ്ടായി എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന് ചോദിച്ചുകൊണ്ടാണ് യാചകയോട് മുഹമ്മദ് സംസാരിക്കുന്നത്. 81കാരിയായ യാചക വൃദ്ധ സംസാരിക്കുന്നത് ഇംഗ്ലീഷിൽ ആണെന്നത് തന്നെയാണ് ഈ വീഡിയോ വളരെ പെട്ടെന്ന് ആളുകൾക്കിടയിലേക്ക് നിറയുന്നതിന് കാരണമാക്കിയത്. ഇംഗ്ലീഷ്, മാക്സ്, തമിഴ് തുടങ്ങിയ ഭാഷകളിൽ താൻ നിരവധി
കുട്ടികൾക്ക് മുൻപ് ട്യൂഷൻ പഠിപ്പിച്ചു നൽകിയിരുന്നു എന്നാണ് മുഹമ്മദിനോട് 81 കാരി വൃദ്ധ പറയുന്നത്. തൻറെ ഭർത്താവ് തന്നെ വിവാഹം കഴിച്ചതോടെയാണ് താൻ ഇവിടെയെത്തിയതെന്നും തനിക്ക് മറ്റ് വേഷങ്ങളോ വസ്ത്രങ്ങളോ ഒന്നുമില്ല എന്നും ഈ ധരിച്ചിരിക്കുന്ന ഒരേയൊരു വസ്ത്രം മാത്രമാണുള്ളതെന്നും അവർ ചെറുപ്പക്കാരനോട് പറയുന്നു. മ്യാന്മാർ സ്വദേശിനിയായ ഈ വൃദ്ധയെ ഭർത്താവ് വിവാഹം ചെയ്തതോടെ ഇന്ത്യൻ വംശജ ആയി മാറുകയായിരുന്നു. എന്നാൽ തന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഒക്കെ മര ണപ്പെട്ടു എന്നും ജീവിത ചെലവ് മുന്നോട്ടു കൊണ്ടുപോകുവാൻ വേണ്ടിയാണ് താൻ ഭിക്ഷ യാചിക്കുന്നതെന്നും അവർ പറയുന്നു.
താനുമായി ചേർന്ന് ഇൻസ്റ്റഗ്രാമിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ചാനൽ ആരംഭിക്കാം എന്നും ഓരോ ക്ലാസിനും താൻ പ്രതിഫലം നൽകുമെന്ന് മുഹമ്മദ് അവരോട് പറയുന്നുമുണ്ട്. അങ്ങനെ ആരംഭിച്ച ചാനലിന് വളരെ പെട്ടെന്ന് തന്നെയാണ് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സ് ആയത്. ഈ വൃദ്ധയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഇവർ പഠിപ്പിച്ച ഒരു വിദ്യാർത്ഥി അധ്യാപികയെ കാണാൻ എത്തിയിരിക്കുകയാണ്. തുടർന്ന് തന്റെ സഹപാഠികളെ വീഡിയോ കോളിൽ വിളിച്ച് അവരുടെ പ്രിയപ്പെട്ട അധ്യാപികയെ ആ വിദ്യാർത്ഥി കാണിക്കുന്നുമുണ്ട്.