Basil Joseph & Darshana Rejerndran Best Pair Awards : വലിയ ആരവങ്ങളോ ആർഭാടങ്ങളും പ്രി റിലീസ് ബഹളങ്ങളോ ഒന്നുമില്ലാതെ തിയറ്ററുകളിൽ എത്തി നിറഞ്ഞ സദസ്സിനെ ഒന്നടങ്കം ആവേശത്തിൽ എത്തിച്ച ചിത്രമായിരുന്നു ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ എത്തിയ ജയ ജയ ജയ ജയഹേ. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൻറെ വീഡിയോ ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണമായിരുന്നു ആളുകളുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 28ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം ആദ്യദിവസം മുതൽ തന്നെ മൗത്ത് പബ്ലിസിറ്റിയിലൂടെ നിരവധി പ്രേക്ഷകരെ നേടിയെടുത്തു. മുത്തുഗൗ, കാന്താരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ വിപിൻദാസിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ജയ ജയ ജയ ജയഹേ വിശേഷിപ്പിക്കുന്നത്. അജുവർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജുപിള്ള, ശരത്ത് സഭ, ഹരീഷ് പേങ്ങൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ജനേമൻ എന്ന ചിത്രം നിർമ്മിച്ച ചിഴേഴ്‌സ് എന്റർടൈൻമെന്റ് ആണ് നിർമ്മിച്ചിരിക്കുന്നത്.
വിപിൻദാസും നാഷിദ് മുഹമ്മദ് സ്വാമിയും ചേർന്ന് തിരക്കഥിച്ചിരിക്കുന്ന ചിത്രം അമൽ പോൾസൺ ആണ് സഹ സംവിധാനം നിർവഹിച്ചത്. നിരവധി ആരാധകരെ നേടിയതിന് പുറമേ ധാരാളം അവാർഡുകളും ചിത്രം വാരിക്കൂട്ടിയിരുന്നു. ബെസ്റ്റ് ആക്ട്രസിനുള്ള 2023 വയലാർ രാമവർമ്മ ഫിലിം അവാർഡ് മഴവിൽ മനോരമയുടെ ബെസ്റ്റ് ആക്ടറസ് അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ ചിത്രത്തിലെ നായികയായ ദർശന രാജേന്ദ്രനെ തേടിയെത്തുകയുണ്ടായിരുന്നു.
ഇപ്പോൾ ഇതിനൊക്കെ ഒടുവിൽ ഏറ്റവും അവസാനം ബേസിൽ പങ്കുവെച്ചിരിക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മഴവിൽ മനോരമയുടെ ബെസ്റ്റ് പെയർ അവാർഡ് ജയ ജയ ജയ ജയഹേയിൽ അഭിനയിച്ചതിൽ ദർശനക്കും തനിയ്ക്കും ലഭിച്ചതിന്റെ സന്തോഷമാണ് താരം പങ്കു വെച്ചിരിക്കുന്നത്. നിരവധിപേർ ഇവർക്ക് ആശംസകളുമായി ഇപ്പോൾ രംഗത്ത് എത്തുന്നുണ്ട്. Basil Joseph & Darshana Rejerndran Best Pair Awards