ആരും കൊതിക്കും ബേക്കറി വിഭവം; ചില്ലു ഭരണികളിലെ മുട്ട ബിസ്ക്കറ്റ്; ഇനി ഇവ വീട്ടിലെ ദോശക്കല്ലിൽ ഉണ്ടാക്കാം; ഇനി ബേക്കറിയെ ആശ്രയിക്കേണ്ട..!! | Bakery Style Home Made Egg Biscuit

Bakery Style Home Made Egg Biscuit : പണ്ടുകാലങ്ങളായി തന്നെ നമ്മുടെ നാട്ടിലെ മിക്ക ബേക്കറികളിലും സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് മുട്ട ബിസ്ക്കറ്റ്. പഴയ തലമുറയ്ക്ക് മാത്രമല്ല ഇന്നത്തെ തലമുറയ്ക്കും ഈയൊരു ബിസ്ക്കറ്റ് കഴിക്കാൻ വളരെയധികം ഇഷ്ടമാണ്. എന്നാൽ ഈ മുട്ട ബിസ്ക്കറ്റ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingrediants

  • Egg
  • Vanila Essence
  • pineapple Essence
  • Sugar
  • All purpose Flour
  • Baking Powder

How To Make Bakery Style Home Made Egg Biscuit

മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് റൂം ടെമ്പറേച്ചറിലുള്ള ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് അല്പം വാനില എസൻസും, പൈനാപ്പിൾ എസൻസും ചേർത്ത് നല്ലതുപോലെ വിസ്ക് ഉപയോഗിച്ച് മിക്സ് ചെയ്തെടുക്കുക. ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ച് അതുകൂടി മുട്ടയോടൊപ്പം ചേർത്ത് ഇളക്കി യോജിപ്പിക്കുക. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ആയി കഴിയുമ്പോൾ അതിലേക്ക് ബിസ്ക്കറ്റ് തയ്യാറാക്കാൻ ആവശ്യമായ മൈദയും അല്പം ബേക്കിംഗ് പൗഡറും അരിച്ചെടുത്ത ശേഷം ചേർക്കുക. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് മാവ് ആവശ്യമായിട്ടുള്ളത്.

ശേഷം ഒരു ദോശ ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ ഒരു നോൺസ്റ്റിക് പാൻ അതിന് മുകളിലായി വച്ചു കൊടുക്കാവുന്നതാണ്. തയ്യാറാക്കി വെച്ച മാവ് ഒരു പൈപ്പിങ് ബാഗിലേക്ക് മാറ്റിയശേഷം ചെറിയ വട്ടത്തിൽ നോൺസ്റ്റിക്ക് പാനിലേക്ക് മാവ് പീച്ചി കൊടുക്കുക. അല്പനേരം ചൂട് കയറുമ്പോൾ തന്നെ മുട്ട ബിസ്ക്കറ്റ് റെഡിയായിട്ടുണ്ടാകും. ഈയൊരു രീതിയിൽ നല്ല രുചികരമായ മുട്ട ബിസ്ക്കറ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഈയൊരു ബിസ്ക്കറ്റ് തയ്യാറാക്കുമ്പോൾ വാനില എസൻസും പൈനാപ്പിൾ എസൻസും ചേർത്തിട്ടില്ല എങ്കിൽ മുട്ടയുടെ മണം മുന്നിട്ടു നിൽക്കാനുള്ള സാധ്യത കൂടുതലാണ്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Chikkus Dine

🍪 Bakery-Style Egg Biscuit Recipe (Homemade)

📝 Ingredients:

  • All-purpose flour (maida) – 1½ cups
  • Powdered sugar – ¾ cup
  • Butter – ½ cup (softened)
  • Eggs – 2 (room temperature)
  • Baking powder – 1 tsp
  • Vanilla essence – 1 tsp
  • Salt – a pinch
  • Milk – 1–2 tbsp (only if needed to adjust dough)

🔪 Instructions:

  1. Preheat Oven (if using):
    Preheat to 170°C (340°F). You can also use a heavy-bottomed pan or pressure cooker for baking without an oven.
  2. Cream Butter & Sugar:
    Beat butter and powdered sugar together until light and fluffy.
  3. Add Eggs:
    Add eggs one at a time, beating well after each addition.
  4. Mix Dry Ingredients:
    Sift together flour, baking powder, and salt. Gradually add this to the wet mixture.
  5. Add Vanilla:
    Stir in vanilla essence. Mix into a soft dough. Add 1–2 tbsp milk only if the dough feels dry.
  6. Shape the Biscuits:
    Scoop small portions, roll into balls or oval shapes, flatten slightly. Place on a greased or lined baking tray.
  7. Bake or Pan Bake:
    • Oven: Bake at 170°C for 15–18 minutes or until light golden.
    • Without oven: Preheat a heavy kadai with salt/sand at the bottom, place a stand, and bake biscuits in a covered tin for 20–25 minutes on low heat.
  8. Cool & Store:
    Let biscuits cool completely. They’ll firm up as they cool. Store in an airtight jar.

Tips:

  • Don’t overbake — they should remain slightly soft in the center.
  • For extra bakery feel, brush the tops lightly with beaten egg before baking for shine.
  • Add a pinch of nutmeg for a nostalgic touch.

Also Read : ഫ്രയിങ് പാൻ കൊണ്ട് അടിപൊളി ബൺ തയ്യാറാക്കാം; പഞ്ഞി പോലെ സോഫ്റ്റായ പാൽ ബൺ; ബേക്കറി രുചിയിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം; കടയില്‍ നിന്നു വാങ്ങുകയേ വേണ്ട.

Bakery Style Home Made Egg Biscuiteasy recipeegg biscuit recipetasty biscuit