മലയാള സിനിമ ഇൻഡസ്ട്രിയിൽ സജീവമായി നിൽക്കുന്ന ഒരു നായികയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഒന്ന് രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം, നായികയായി അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ ഈ താരം മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയുണ്ടായി.
ഏറെയും മലയാള സിനിമകളിൽ ആണ് അഭിനയിച്ചതെങ്കിലും, തമിഴ് സിനിമ ഇന്ഡസ്ട്രിയിലും ഈ താരം ഒരു ശ്രദ്ധേയമായ അഭിനയത്രിയാണ്. അതിനൊരു കാരണവും ഉണ്ട്, അതായത് തന്റെ കരിയറി ഈ താരം ഇതുവരെ ആകെ 6 തമിഴ് സിനിമകളിൽ ആണ് അഭിനയിച്ചിട്ടുള്ളത്. എന്നിരുന്നാലും, ഈ താരം അഭിനയിച്ചിട്ടുള്ള തമിഴ് സിനിമകളിൽ ഒന്നിലെ ഗംഭീര പ്രകടനത്തിന്, ഇവർക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. തീർച്ചയായും ഇപ്പോൾ തന്നെ ഈ താരം ആരാണെന്ന് നിങ്ങൾക്ക് പിടികിട്ടിക്കാണും. ആരാണെന്ന് മനസ്സിലായവർ ഇപ്പോൾ തന്നെ കമന്റ് ബോക്സിൽ നിങ്ങളുടെ ഗസ് രേഖപ്പെടുത്തുക.
ജെക്സൺ ആന്റണി സംവിധാനം ചെയ്ത ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ ആദ്യമായി മുഖം കാണിക്കുകയും, ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി വേഷമിടുകയും ചെയ്ത നടി അപർണ ബാലമുരളിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. സൺഡേ ഹോളിഡേ, തൃശ്ശിവപേരൂർ ക്ലിപ്തം, ബി ടെക്, അള്ള് രാമേന്ദ്രൻ, കാപ്പ തുടങ്ങി നിരവധി മലയാള സിനിമകളിൽ അപർണ ബാലമുരളി വേഷമിട്ടിട്ടുണ്ട്.
ശ്രി ഗണേഷ് സംവിധാനം ചെയ്ത 8 തോട്ടകൾ എന്ന ചിത്രത്തിലൂടെയാണ് അപർണ തന്റെ തമിഴ് അരങ്ങേറ്റം കുറിച്ചത്. സുധ കൊങ്ങര സംവിധാനം ചെയ്ത സൂരറൈ പൊട്രൂ എന്നാൽ തമിഴ് ചിത്രത്തിൽ സൂര്യയുടെ നായികയായി അപർണ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ സുന്ദരി നടുമാരൻ അഥവാ ബൊമ്മി എന്ന കഥാപാത്രത്തിന് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള 2021-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയുണ്ടായി.