ഒരിക്കലും ഓർക്കാൻ ഇഷ്ടമില്ലാത്ത ദിവസം, അച്ഛൻ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം! അച്ഛന്റെ ഓർമകളിൽ അമൃതയും അഭിരാമിയും! | Amritha Suresh’s father Remembrance Day

Amritha Suresh’s father Remembrance Day : ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയതാരമാണ് അമൃത സുരേഷ്. പിന്നീട് താരത്തിന്റെ സഹോദരിയും ആളുകൾക്ക് പ്രിയങ്കരിയായി മാറി. അമൃതംഗമയ എന്ന മ്യൂസിക്കൽ ബാന്റിലൂടെ ആളുകൾക്കിടയിലും സംഗീത ലോകത്തും സജീവമായി മാറിയ താരങ്ങളുടെ വിശേഷങ്ങൾ ഓരോന്നും അടിക്കടി സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഇരുവരുടെയും അച്ഛനും പുല്ലാംകുഴൽ വിദഗ്ധനും ആയ സുരേഷിന്റെ

മരണവാർത്ത വളരെയധികം വിഷമത്തോടെ തന്നെയാണ് താരങ്ങൾ സോഷ്യൽ മീഡിയയിലും ആളുകൾക്കിടയിലും പങ്കുവെച്ചത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ധൈര്യമായി നിന്നിരുന്ന ആൾ വിട്ടുപിരിഞ്ഞു എന്ന വാർത്ത വളരെയധികം പ്രയാസത്തോടെയാണ് ഇരുവരും ഏറ്റെടുത്തത്. അച്ഛന്റെ അന്ത്യകർമ്മ വീഡിയോകളും ചിത്രങ്ങളും അടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അഭിരാമിയും അമൃതയും അച്ഛനെപ്പറ്റിയുള്ള നല്ല മുഹൂർത്തങ്ങളും ആളുകളിലേക്ക് എത്തിക്കുവാൻ മറന്നില്ല. അച്ഛൻ വെജിറ്റേറിയനായിരുന്നു എന്നും അവിചാരിത ഉണ്ടായ മ രണം

തങ്ങളുടെ കുടുംബത്തെ ഏറെ തളർത്തുന്നു എന്നും ഒക്കെ താരങ്ങൾ പറഞ്ഞിരുന്നു. എന്നാൽ അച്ഛന്റെ മരണത്തിനും ഒരുപാട് പേർ കമന്റുകളും ആയി എത്തിയത് ഇരുവരെയും തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. ഇപ്പോൾ താങ്കളുടെ ജീവിതത്തിൽ നിന്ന് പിതാവ് വിടവാങ്ങിയിട്ട് ഒ രു വർഷമായി എന്ന ഓർമ്മക്കുറിപ്പാണ് അഭിരാമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് പൂക്കൾക്ക് നടുവിൽ അച്ഛന്റെ ചിത്രവും പിന്നണിയിൽ പുല്ലാംകുഴലിന്റെ സംഗീതത്തോടെയും ഉള്ള പോസ്റ്റിൽ ഒരു വർഷം എന്ന് മാത്രമാണ് താരം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. വളരെ വേഗം ഈ പ്രതിസന്ധി ദിവസങ്ങൾ ഞങ്ങളെ

കടന്നുപോയി എന്നും ഞങ്ങൾക്ക് മുന്നോട്ടു നടക്കുക തന്നെ വേണമെന്ന് മുൻപ് അഭിരാമി പറഞ്ഞിരുന്നു. പലപ്പോഴും സഹോദരിയുടെ കുടുംബവുമായി ബന്ധപ്പെട്ട വാർത്തകളിലും സഹോദരിക്കും സഹോദരിയുടെ മകൾ പപ്പുവിനും എതിരെയുള്ള സൈബർ ആക്രമണങ്ങൾക്കും എതിരെ വലിയതോതിൽ ശബ്ദമുയർത്തിയത് അഭിരാമി തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ സൈബർ ബുള്ളിന് പലപ്പോഴും അഭിരാമിയും ഇരയായിട്ടുണ്ട്. എന്നിരുന്നാൽ പോലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും മറച്ചുവയ്ക്കാതെ മറ്റുള്ളവർക്ക് മുൻപിൽ എപ്പോഴും തുറന്നു പറയുവാനാണ് അഭിരാമി ശ്രമിച്ചിട്ടുള്ളത്.

Amritha Suresh's father Remembrance Day