Actor Indrans Received National Award From Indian President
69 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തതിനെ തുടർന്നുള്ള വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമ്മു വിജ്ഞാൻ ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ താരങ്ങൾക്ക് സമ്മാനിച്ചു. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ഹോം സിനിമയുടെ നിർമാതാവായ വിജയ് ബാബുവും ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേക പുരസ്കാരവും ഏറ്റുവാങ്ങി.
നായാട്ട് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ഷാഹി കബീർ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം മേപ്പടിയാൻ എന്ന ചിത്രത്തിൻറെ സംവിധായകനായ വിഷ്ണു മോഹൻ ആണ് കൈപ്പറ്റിയത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ആവാസവയോഗം കരസ്ഥമാക്കുകയും ചെയ്തു. എട്ടു വിഭാഗങ്ങളിലായി മലയാള സിനിമ മികച്ച ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി ഇന്ത്യൻ സിനിമയ്ക്ക് സമഗ്രമായ സംഭാവന നൽകിയ വഹീദ റഹ്മാന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകുകയും ചെയ്തു. പ്രദർശനത്തിനെത്തിയപ്പോൾ തന്നെ മികച്ച സ്വീകാര്യത നേടിയ ചിത്രമായിരുന്നു
വിജയ് ബാബുവിന്റെ ഹോം. ഇപ്പോൾ ചിത്രത്തിൻറെ പുരസ്കാരം ഏറ്റുവാങ്ങിയ നടൻ ഇന്ദ്രൻസ് സ്വപ്നം കണ്ടതെല്ലാം സ്വന്തമാക്കുന്ന സന്തോഷമാണ് ഇപ്പോഴുള്ളതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരിക്കൽപോലും ഇത്തരത്തിൽ ഒരു പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഹോമിന്റെ കഥ പറഞ്ഞപ്പോൾ തന്നെ ഇതൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ടല്ലോ എന്നും എൻറെ വീട്ടിലും ഇതൊക്കെ നടന്നിട്ടുണ്ടല്ലോ എന്നും തോന്നുകയായിരുന്നു.
അതുകൊണ്ടുതന്നെ അഭിനയിക്കുകയായിരുന്നില്ല മറിച്ച് സിനിമയ്ക്ക് വേണ്ടി ജീവിക്കുകയായിരുന്നു എന്നും ഇന്ദ്രൻസ് പറഞ്ഞു. ഇപ്പോൾ താരം തന്നെയാണ് രാഷ്ട്രപതിയിൽ നിന്നുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങൾ തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഇന്ദ്രൻസിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ദ്രൻസ് എന്ന താരത്തിന്റെ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രങ്ങളിൽ ഒന്നുതന്നെയായിരുന്നു ഹോം. ഇതിനുശേഷം താരം അഭിനയിച്ച ചിത്രങ്ങളൊക്കെ ബോക്സോഫിസിൽ മികച്ച വിജയം നേടുകയും താരത്തിന്റെ കഥാപാത്രങ്ങൾ ഒക്കെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
Read Also :
പോന്നൂസ് പ്രസവിച്ചു! അഞ്ചാമതൊരു ഉണ്ണി കൂടി; ലേബർ റൂമിന്റെ പുറത്ത് നിന്നും ഉപ്പും മുളകും കുടുംബം