ഓരോരുത്തർക്കും ഓരോ തരം കഴിവുകൾ ഉണ്ടായിരിക്കും. ആ കഴിവിനെ സ്വയം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതാണ് ജീവിത വിജയം. മരമറിഞ്ഞു കൊടിയിടുക, ആളറിഞ്ഞു ചങ്ങാത്തം കൂടുക, കഴിവറിഞ്ഞു പ്രോൽസാഹിപ്പിക്കുക എന്നിങ്ങനെ പല ചൊല്ലുകളും നമ്മൾ കേട്ടിട്ടില്ലേ.നമുക്ക് ചുറ്റും ഉള്ളവരിൽ ജന്മ വാസനയോടു കൂടിയ കഴിവുകൾ ഉള്ള പല ആളുകളും ഉണ്ടായിരിക്കും.
എന്നാൽ അവ പുറത്തു പ്രകടിപ്പിക്കാനുള്ള ഒരു അവസരമോ വേദിയോ അവർക്ക് കിട്ടി കാണില്ലതാനും. തന്നിലെ കഴിവ് സമൂഹം തിരിച്ചറിഞ്ഞ് നല്ലൊരു ഉന്നതി സ്വന്തമാക്കാൻ ഭാഗ്യം ചെയ്തവരും ആയിരിക്കും അവർ. ക്ലാസിക്കൽ സംഗീതം പാടി കൂട്ടുകാരെ വരെ ഞെട്ടിച്ചിരിക്കുകയാണ് വിഡിയോയിൽ കാണുന്ന ഈ പൂജാരി.
അമ്പലത്തിൽ പായസം ഉണ്ടാകുന്നതിനിടയിൽ പൂജാരി ഒരു പാട്ട് പാടിയതാണ്, സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ നിമിഷങ്ങൾക്കകം തന്നെ നിരവധിപേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ശബ്ദമാധുര്യം ഒന്നും തന്നെ പറയാനില്ല, ഗാനഗന്ധർവൻ യേശുദാസിനെ വരെ വെല്ലുന്ന ശബ്ദമാണ്, എത്ര മനോഹരമായാണ് അദ്ദേഹത്തെ ആ ഗാനം ആലപിക്കുന്നത്,. അറിയാതെ നാം കേട്ടിരുന്നു പോകും.
ഒരു ഇടത്തരം കുടുംബത്തിലെ ഈ പാവപെട്ട കലാകാരന്റെ സംഗീതത്തോടുള്ള കഴിവ് വളരെ പ്രശംസനീയവും സമൂഹം അറിയപ്പെടേണ്ടതുമാണ്. ജന്മവാസനകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുമ്പോഴാണ് അവർ പ്രതിഭകളായി മാറുന്നത്. അർഹതയ്ക്ക് കിട്ടുന്ന ആ അംഗീകാരം അവരെ സമൂഹത്തിന്റെ തന്നെ സമ്പാദ്യമാക്കി മാറ്റുന്നു. ഇത്പോലുള്ള കലാകാരൻമാർ ഇത്രെയും നാൾ എവിടെയായിരുന്നു എന്ന് നാം പലപ്പോഴും ചിന്തിച്ചു പോകും. നല്ലൊരു വേദി ഇദ്ദേഹത്തിനായി ലഭിക്കാൻ എല്ലാവരും ഷെയർ ചെയ്യൂ.