കുരുമുളക് കൊണ്ട് ഇത്രയും ഉപകാരമോ; ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ലാത്ത സൂത്രങ്ങൾ ഇതാ; ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കൂ..!! | Hacks Using Black Pepper
Hacks Using Black Pepper: നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്കായി കുരുമുളക് പൊടിയായോ അല്ലെങ്കിൽ മുഴുവനായോ വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിലെല്ലാം വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വീട്ടിൽ തന്നെ കൃഷി ചെയ്തെടുത്ത് അത് ഉണക്കി ഉപയോഗിക്കുകയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അതിനുള്ള സാഹചര്യം ഇല്ലാത്തവരായിരിക്കും കൂടുതൽ പേരും. എന്നിരുന്നാലും കടകളിൽ നിന്നും പൊടി രൂപത്തിൽ കുരുമുളക് വാങ്ങുന്നതിന് പകരമായി മുഴുവനായും വാങ്ങി അത് ഉപയോഗിച്ച് വീട്ടിൽ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
കൂടുതൽ അളവിൽ കുരുമുളക് ലഭിക്കുമ്പോൾ അത് എളുപ്പത്തിൽ സൂക്ഷിക്കുന്നതിനായി പൊടി രൂപത്തിലാക്കി വയ്ക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ കുരുമുളക് മാത്രമായി ഇത്തരത്തിൽ പൊടിച്ച സൂക്ഷിക്കുന്നതിന് പകരമായി അതിലേക്ക് അല്പം ചുക്കു കൂടി ചേർത്ത് പൊടിച്ചു സൂക്ഷിക്കുകയാണെങ്കിൽ നല്ല മണവും കൂടുതൽ കാലം സൂക്ഷിച്ച് വയ്ക്കുകയും ചെയ്യും. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ കുരുമുളകിട്ട് ചെറുതായി ചൂടായി തുടങ്ങുമ്പോൾ ചുക്കു കൂടിയിട്ട് ഒന്ന് ചൂടാക്കി എടുക്കുക. ശേഷം മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ച് എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
Hacks Using Black Pepper
കുരുമുളക് ഉപയോഗിച്ച് ചെയ്യാവുന്ന അടുത്ത ഒരു ട്രിക്ക് തലയിൽ ഉണ്ടാകുന്ന പേൻ ശല്യം ചൊറിച്ചിൽ എന്നിവയെല്ലാം എങ്ങനെ ഒഴിവാക്കാം എന്നതാണ്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് കുറച്ച് കുരുമുളകും അതേ അളവിൽ തുളസിയിലയും ഇട്ട് നല്ലതുപോലെ ചൂടായി വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു എണ്ണ അരിച്ചെടുത്ത ശേഷം തലയിൽ തേക്കുകയാണെങ്കിൽ ചൊറിച്ചിൽ പൂർണമായും മാറി കിട്ടും.
തുടർച്ചയായി ഉണ്ടാകുന്ന ചുമ, കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനായി കുരുമുളക് ഉപയോഗിച്ച് ഒന്നിൽ കൂടുതൽ ട്രിക്കുകൾ ചെയ്തു നോക്കാവുന്നതാണ്. ഇതിൽ ആദ്യത്തേത് അല്പം പച്ചരി എടുത്ത് അതിലേക്ക് കുരുമുളകുപൊടി ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ചുമ കൂടുതലായി ഉള്ള സമയങ്ങളിൽ ഇതിൽ നിന്നും അല്പമെടുത്ത് വായിലിടുകയാണെങ്കിൽ ചുമക്ക് നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്. കഫക്കെട്ടും ചുമയും ഇല്ലാതാക്കാനായി കുരുമുളക് ഉപയോഗിച്ച് മറ്റൊരു കാര്യം കൂടി ചെയ്തു നോക്കാം. അതിനായി ഒരു മെഴുകുതിരി കത്തിച്ചു വച്ച്, നീളത്തിലുള്ള ഒരു സേഫ്റ്റി പിൻ എടുത്ത് അതിന്റെ അറ്റത്തായി ഒരു കുരുമുളക് കുത്തി വയ്ക്കുക. ശേഷം അത് മെഴുകുതിരിയിൽ കാണിച്ച് ഒന്ന് ചൂടാക്കി എടുക്കുകയാണെങ്കിൽ ചുമ വരുന്ന സമയത്ത് നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Hacks Using Black Pepper Video Credit : Resmees Curry World
🌿 1. Keep Ants Away
Sprinkle black pepper powder in areas where ants enter your house. The strong smell acts as a natural repellent.
🧀 2. Prevent Cheese Mold
Before storing cheese, sprinkle a little ground black pepper on the surface. It slows down mold growth and helps the cheese stay fresh longer.
🛁 3. Hair Growth Booster
Mix black pepper powder with coconut oil and apply it to your scalp. It stimulates blood flow and can promote hair growth (use small amounts to avoid irritation).
🍳 4. Prevent Food Spoilage
Sprinkling black pepper on stored leftovers can slow down bacterial growth due to its antibacterial properties.
🥬 5. Keep Salad Greens Fresh
Add a pinch of black pepper and salt to a damp paper towel, then wrap your leafy greens before refrigerating. This keeps them crisp and fresh longer.
👃 6. Clear Sinus & Relieve Congestion
Add black pepper to steaming water and inhale. It helps in clearing blocked sinuses and relieving nasal congestion naturally.
🐜 7. Repel Garden Pests
Mix black pepper with water and spray it on garden plants. It deters insects and pests without using chemicals.
🍯 8. Soothe Sore Throat
Mix black pepper with honey and warm water for a quick homemade sore throat remedy.
🍚 9. Keep Rice Weevil-Free
Put a few whole black peppercorns into your rice or grain container to deter bugs and weevils naturally.
🚽 10. Odor Control in Toilet
Add black pepper to the toilet bowl and let it sit before flushing to neutralize odors.
Comments are closed.