സ്നേഹസമ്പന്നനായ പച്ചമനുഷ്യന്, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളിനെയാണ് എനിക്ക് നഷ്ടമായത്! കുണ്ടറ ജോണിയെ അനുസ്മരിച്ച് മോഹന്ലാല്
Mohanlal Notes about Kundara Johny
Mohanlal Notes about Kundara Johny
കുണ്ടറ ജോണിയുടെ പെട്ടെന്നുള്ള വിയോഗം സിനിമ മേഖലയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മകൻ്റെ കൂടെ കൊല്ലത്തുള്ള കാങ്കത്തുമുക്കിലെ ഫ്ലാറ്റിലേക്ക് കാറിൽ പോകവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബെൻസിഗർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും താരം മര ണപ്പെടുകയായിരുന്നു. 71 വയസായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെ താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് നിരവധി സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി. നാലു പതിറ്റാണ്ടിലധികം സിനിമാ മേഖലയിൽ ഉണ്ടായിരുന്നെങ്കിലും കിരീടത്തിലെയും, ചെങ്കോലിലെയും പരമേശ്വരനായി കുണ്ടറ ജോണി ചെയ്ത കഥാപാത്രം മലയാളി മനസിൽ എന്നും നിലനിൽക്കുന്നതായിരുന്നു. മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലും കുണ്ടറ ജോണി താരത്തിൻ്റെ കഴിവ് തെളിയിക്കുകയുണ്ടായി. മേപ്പടിയാൻ എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി അഭിനയിച്ചത്.
താരത്തിൻ്റെ വിയോഗ വാർത്തയറിഞ്ഞതുമുതൽ നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുകയുണ്ടായി. നടൻ മോഹൻലാൽ ജോണിയുടെ വിയോഗ വാർത്തയറിഞ്ഞ് വേദനാജനകമായി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്. ‘പ്രിയപ്പെട്ട കുണ്ടറ ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ ഞങ്ങൾ എത്രയെത്ര സിനിമകളിൽ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് ജോണി കൂടുതൽ ചെയ്തതെങ്കിലും,
ജീവിതത്തിൽ നൈർമല്യവും, നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ച മനുഷ്യനായിരുന്നു. എനിക്ക് ഒരു പാട് പ്രിയപ്പെട്ട ജോണി.എൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. വേദനയോടെ ആദരാഞ്ജലികൾ.’ താരത്തിൻ്റെ പോസ്റ്റിന് താഴെ ജോണിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് പിന്നാലെ പരമേശ്വരനെ കുറിച്ചു തന്നെയാണ് ഓരോ പ്രേക്ഷകനും ഓർക്കുന്നത്. കാരണം പ്രേക്ഷക മനസിൽ കിരീടത്തിലെ വില്ലനായ പരമേശ്വരനാണ് കുണ്ടറ ജോണി എന്ന് പറഞ്ഞാൽ ആദ്യം ഓർമ്മയിൽ വരുന്നത്.
Read Also :
Comments are closed.