100 കോടി; RDX ചരിത്രത്തിലേക്ക്, ഉമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം വിജയം ആഘോഷിച്ച് ഷെയ്ൻ; മകൻറെ വിജയത്തിൽ വികാരഭരിതയായി ഉമ്മ | Shane Nigam Mother Emotional Words
Shane Nigam Mother Emotional Words : അടുത്തിടെ പ്രദർശനത്തിന് എത്തിയതിൽ വെച്ച് ബോക്സ് ഓഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ഷൈൻ നീഗം നായകനായി എത്തിയ ആർ ഡി എക്സ്. നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഷൈനിന് പുറമെ നീരജ് മാധവൻ, ആൻറണി വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. സാധാരണ തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്ന ചിത്രങ്ങൾ ഒടിടിയിൽ എത്തുമ്പോൾ വൻ വിമർശനങ്ങളാണ് ഉണ്ടാകുന്നതെങ്കിലും ഇത്തവണ കാര്യം നേരെ തിരിച്ചായിരുന്നു.
ഒടിടി റിലീസിലും മികച്ച പ്രതികരണം നേടിയ ചിത്രം കഴിഞ്ഞദിവസം 100 കോടി കളക്ഷൻ എന്ന ചരിത്ര നേട്ടത്തിലേക്ക് കടന്നിരുന്നു. 100 കോടി ചിത്രം നേടിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ഇപ്പോഴും തിയറ്ററുകളിൽ നിന്നും ലഭ്യമാകുന്നത്. ഷൈന്റെ കരിയറിലെ തന്നെ ഏറ്റവും ബെസ്റ്റ് ചിത്രങ്ങളിൽ ഒന്നാണ് ആർ.ഡി.എക്സ് എന്ന് വിലയിരുത്തപ്പെടുമ്പോൾ നൂറുകോടി ക്ലബ്ബിൽ ഇടം നേടിയതിന്റെ വിജയാഘോഷ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയതോതിൽ നിറയുന്നുണ്ട്.
ഒപ്പം ഷൈനിന്റെ ഉമ്മയുടെ സന്തോഷം നിറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു വിജയം എന്നും മകന് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ ഇനിയും അവസരം ലഭിക്കട്ടെ എന്നുമാണ് മീഡിയയ്ക്ക് മുന്നിൽ ഉമ്മ പറഞ്ഞത്. തനിക്ക് വിമർശനാത്മകമായി ഒന്നും പറയാൻ കഴിയില്ല എന്നും നിങ്ങളൊക്കെ സിനിമ കണ്ടതല്ലേ എന്ന് ഉമ്മ ചോദിക്കുന്നു. മാത്രവുമല്ല ഷൈന്റെ ഫാൻസ് ആയ കുട്ടികൾക്ക് ഇത്തരത്തിലുള്ള അടിപടങ്ങളോടാണ് താല്പര്യം എന്നും എന്നാൽ മകൻ എല്ലാ മേഖലയിലുള്ള ചിത്രങ്ങളിലും
അഭിനയിക്കണമെന്നാണ് തൻറെ ആഗ്രഹം എന്നും അവർ പറഞ്ഞു ഇതേ സമയം തന്നെ ഷൈനിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. യാതൊരു പ്രതിഫലവും പറ്റാതെ തനിക്കുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്യുന്ന ഫാൻസ് ആണ് എല്ലാ വിജയത്തിനും തന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് ഷൈൻ പറയുന്നു. ഈ ചിത്രത്തിൻറെ ചിത്രീകരണ കാലയളവ് മുതൽ ഫാൻസിന്റെ സാന്നിധ്യം എടുത്ത് പറയേണ്ടതാണ് എന്നും അവർ ഇതിനുവേണ്ടി നിരവധി പരിശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഷൈൻ പറയുന്നു. തനിക്ക് ഒപ്പം ചേർന്നുനിൽക്കുന്ന എല്ലാവരെയും കൈപിടിച്ചു കൊണ്ടാണ് ഷൈൻ ചിത്രം വിജയകരമായി സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുന്നത്.
Comments are closed.