‘പല തവണ വിവാഹമോചിതരാക്കി, ഒരുപാട് സഹിച്ചു എല്ലാം പേരിന്റെ പ്രശ്നം;’ വലിയ അക്ഷരത്തെറ്റുകളില്ലാതെ പോയ ദാമ്പത്യത്തിനു നന്ദി പറഞ്ഞ് താരം.| Beena Antony Happy News Viral
Beena Antony Happy News Viral Malayalam : മലയാളം ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. ഏഷ്യാനെറ്റ്സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ ആണ് ബീന ആന്റണി. വർഷങ്ങളായി അഭിനയ മേഖലയിൽ സജീവസാന്നിധ്യമാണ് ഇവർ. ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടിവി പരമ്പരയിലൂടെയാണ് ബീന ആന്റണി പ്രേക്ഷകർക്ക് മുൻപിലേക്ക് കടന്നുവരുന്നത്.
1990കളിലാണ് അഭിനയ മേഖലയിലേക്ക് താരം ചുവടുറപ്പിക്കുന്നത്.ഓമനത്തിങ്കൽ പക്ഷി, മായാസീത,എന്റെ മാനസപുത്രി ഓട്ടോഗ്രാഫർ തപസ്യ തുടങ്ങിയവ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പരമ്പരകളിൽ ചിലതാണ്. ഗോഡ് ഫാദർ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 1991 ലാണ് ഈ ചിത്രം പുറത്ത് വരുന്നത്.മനോജ് നായരാണ് ജീവിതപങ്കാളി. ഇവർക്ക് ഒരു മകനാണ് ഉള്ളത്. കുടുംബത്തോടൊപ്പം ഉള്ള നിരവധി വീഡിയോകൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. യോദ്ധ എന്ന സിനിമയിൽ മോഹൻലാലിന്റെ സഹോദരിയെ താരം
അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് ആ കഥാപാത്രത്തെ സ്വീകരിച്ചത്. സുരേഷ് ഗോപി ജയറാം തുടങ്ങി മറ്റു പ്രമുഖ നടന്മാരോടൊപ്പം സ്ക്രീൻ പങ്കിടാനുള്ള അവസരവും ബീനക്ക് ലഭിച്ചിട്ടുണ്ട്.ഇപ്പോഴിതാ താരം തന്റെ വിവാഹ വാർഷികത്തിനോട് അനുബന്ധിച്ചുള്ള ചില ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. മനോജ് നായരും ബീനയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് 20 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മനോജ് ബീനയേ വിവാഹം കഴിക്കുന്നതും ഇപ്പോഴുള്ള കുടുംബ ഫോട്ടോയും ചേർത്താണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി ചില വരികൾ താരം കുറിക്കുകയും ചെയ്തിട്ടുണ്ട്.ഒന്നിച്ചുള്ള 20 വർഷങ്ങൾ.ഇണക്കങ്ങളും പിണക്കങ്ങളും കലർന്ന 20 വർഷങ്ങൾ. ഇനിയങ്ങോട്ടും ഈശ്വരന്റെ അനുഗ്രഹത്താൽ മുന്നോട്ടുപോകാൻ പ്രാർത്ഥിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവണം. കൂടാതെ സുരേഷ് ഗോപിക്കും ഭാര്യ രാധികക്കും പ്രത്യേക നന്ദിയും
താരം പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ വിവാഹത്തിന് വന്ന് ഞങ്ങളെ അനുഗ്രഹിച്ച സുരേഷേട്ടനും രാധിക ചേച്ചിക്കും ഒരായിരം നന്ദി. താരത്തിന്റെ ഈ പോസ്റ്റിനു താഴെ നിരവധി താരങ്ങളും ആരാധകരുമാണ് വിവാഹ വാർഷിക ആശംസകൾ പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ശ്വേതാ മേനോൻ, അർച്ചന സുശീലൻ എന്നിവരും താരത്തിന് വിവാഹ വാർഷിക ആശംസകൾ നേർന്നിട്ടുണ്ട്. പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.
Comments are closed.