ചപ്പാത്തി ചുടുമ്പോൾ പൊങ്ങി വരാനും തേങ്ങാ മുറി കേടാകാതെ ഇരിക്കാനും ഇങ്ങനെ ചെയ്താൽ മതി; 10 കിച്ചൻ ടിപ്സ്.!! | 10 Useful Kitchen Tip
10 Useful Kitchen Tip : അടുക്കളയിൽ ഉപയോഗിക്കാൻ പറ്റുന്ന കുറിച്ച് കിടിലൻ ടിപ്സുകൾ നോക്കാം. ആദ്യമായിട്ട് ചപ്പാത്തി ഉണ്ടാക്കുമ്പോൾ വീർത്തു വരാൻ എന്ത് ചെയ്യണം എന്ന് നോക്കാം. ആദ്യമായി ഒരു ബൗളിലേക്ക് കുറച്ച് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യമായ ഉപ്പും ഇട്ട് മിക്സ് ചെയ്തതിനു ശേഷം ചെറുചൂടുവെള്ളം ഒഴിച്ച് ഗോതമ്പുപൊടി കുഴച്ചെടുക്കുക. അടുത്തതായി കുഴച്ച്
അതിനുശേഷം അതിനു മുകളിലേക്ക് അര ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക. എന്നിട്ട് ചപ്പാത്തിയുടെ മാവു ചെറിയ തോതിൽ ഉരുട്ടി എടുത്തതിന് ശേഷം അത് ചെറുതായി പരത്തി അതിനു മധ്യഭാഗത്ത് കുറച്ചു ഗോതമ്പുപൊടി വീണ്ടും ഇട്ട് നന്നായി ഉരുട്ടിയെടുത്ത് പരത്തിയെടുക്കുക. ശേഷം പാനിൽ തൊട്ട് എടുക്കുമ്പോൾ ചപ്പാത്തി വീർത്തു
വരുന്നതായും നല്ല മയം ഉള്ളതായും കാണും. അടുത്തതായി നമ്മൾ തേങ്ങാ പൊട്ടിച്ചു വെച്ച് കഴിഞ്ഞാൽ പെട്ടെന്ന് കേടായി പോകുന്നതായി കാണാം. അത് ഒഴിവാക്കുവാനായി തേങ്ങയിലെ വെള്ളത്തിന്റെ അംശം തുടച്ചു കളഞ്ഞതിനുശേഷം കുറച്ച് ഉപ്പ് എടുത്തു ഉള്ളിൽ എല്ലാ വശത്തും വരത്തക്ക രീതിയിൽ ഒന്ന് പുരട്ടി കൊടുത്താൽ മതിയാകും. സ്വയാബീൻ എല്ലാവർക്കും
ഇഷ്ടമാണെങ്കിൽ പോലും അതിന്റെ മത്തു ചുവ ആർക്കും ഇഷ്ടമല്ല. ഈ ചുവ മാറുവാൻ ആയി ഒരു മൂന്നാല് ഇഞ്ചി വെളുത്തുള്ളി ചതച്ച് മൂന്ന് ടീസ്പൂൺ പാലും ഒഴിച്ച് ചൂടു വെള്ളത്തിൽ തിളപ്പിച്ച് എടുത്താൽ മതിയാകും. കൂടുതൽ കിടിലൻ ടിപ്സ് കളെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായും കാണൂ. Video Credits : Vichus Vlogs
Comments are closed.