5th std Student Abhijith goes Viral Malayalam : ഒരുപാട് പ്രശ്നത്തിലൂടെ കടന്നു പോകുന്നവരാണ് ഗോത്ര വിഭാഗത്തിലെ കുട്ടികൾ. അവർക്ക് വിദ്യാലയങ്ങളിലും വലിയ തടസ്സങ്ങൾ നേരിടേണ്ടി വരാറുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോൾ ആരാധകരെ സന്തോഷിപ്പിക്കുന്നത്. വിശ്രമവേളയിൽ ടീച്ചറും കുട്ടിയും തമ്മിലുണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കാട്ടിക്കുളം ഗവൺമെന്റ് എച്ച്.എസ്.എസിലെ കാഴ്ചയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ടീച്ചർ പാട്ടുപാടുന്നതും കുട്ടി താളമടിക്കുന്നതും ആണ് വീഡിയോ. അഞ്ചാം ക്ലാസുകാരനാണ് താരം. അഞ്ജലി എന്ന ടീച്ചറുടെ ഗോത്രപ്പാട്ടിനാണ് കുഞ്ഞ് താളം അടിക്കുന്നത്. വളരെ ആസ്വദിച്ചാണ് അവന്റെ താളമടി. അഭിജിത്ത് ബി എന്ന് ആണ് നമ്മുടെ ഈ കുഞ്ഞു താരത്തിന്റെ പേര്. ഏതായാലും വീഡിയോയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുകയാണ് ടീച്ചറും കുട്ടിയും. മലയാളം ഫോക്കസ് എന്ന യൂട്യൂബ് ചാനൽ ആണ് കുഞ്ഞിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.മറ്റ് അനേകം ചാനലുകളിലും കുഞ്ഞിന്റെ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
ഒരു ലക്ഷത്തിലധികം കാണികളാണ് വീഡിയോയോയ്ക്ക് ഉണ്ടായത്. പൊളി,ഒരു രക്ഷയുമില്ല, അഡാറ് ഐറ്റം, കുഞ്ഞിനെ തോൽപ്പിക്കാൻ നോക്കണ്ട മക്കളെ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ടീച്ചറുടെ ഗോത്രപ്പാട്ടിന് തെറ്റാതെ താളം പിടിക്കുകയാണ് നമ്മുടെ താരം.ടീച്ചറുടെ പാട്ടാകട്ടെ ഗംഭീരമാണ്. ഏതായാലും വീഡിയോ പുറത്തിറങ്ങിയതോടെ ടീച്ചർക്കും കുട്ടിക്കും ആരാധകർ ഏറെയാണ്. വിദ്യാഭ്യാസ ജീവിതത്തിലും സാധാരണ ജീവിതത്തിലും വളരെയേറെ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഗോത്രവിഭാഗജനത.
തങ്ങളുടെ സംസ്കാരവുമായി ഒട്ടും ബന്ധമില്ലാത്ത അധ്യാപകർ വരുമ്പോൾ പലപ്പോഴും അവർ ബുദ്ധിമുട്ടാറുണ്ട്. പലപ്പോഴും ജാത്യാധിക്ഷേപങ്ങൾ വരെ അവർക്ക് നേരിടേണ്ടി വന്നിട്ടുമുണ്ട്. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഒരു ഗോത്ര പാട്ട് പാടി കുട്ടികളെ സന്തോഷിപ്പിക്കുകയാണ് അധ്യാപിക. അവർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ആ അധ്യാപിക കൂടെയുണ്ടാവും എന്നതിന്റെ തെളിവുകൂടിയാണ് ഇത്.ഏതായാലും വിദ്യാഭ്യാസ ജീവിതത്തിൽ പ്രതീക്ഷയുണർത്തുന്നവീഡിയോയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. Video Credits : Malayalam Focus 5th std Student Abhijith goes Viral