സോറോയെ താലോലിക്കുന്ന അല്ലി;🥰😍 അല്ലിമോളുടെ മുഖം കാണാനായ സന്തോഷത്തിൽ ആരാധകർ…🔥🔥

സോറോയെ താലോലിക്കുന്ന അല്ലി;🥰😍 അല്ലിമോളുടെ മുഖം കാണാനായ സന്തോഷത്തിൽ ആരാധകർ…🔥🔥പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ പൃഥ്‌വിരാജ്. താരത്തിന്റെയും കുടുംബത്തിൻെറയും വിശേഷങ്ങൾ എന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള വാർത്തകൾ തന്നെയാണ്. നടൻ സുകുമാരന്റെ മക്കൾ എന്ന നിലയിലും പ്രിത്വിയും ഇന്ദ്രജിത്തും മലയാളസിനിമയിൽ തിളക്കമാർന്ന വ്യക്തിത്വങ്ങൾ തന്നെ. മല്ലിക സുകുമാരൻ, പൂർണിമ ഇന്ദ്രജിത്, സുപ്രിയ മേനോൻ തുടങ്ങീ കുടുംബത്തിലെ എല്ലാവരുടെയും വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണുള്ളത്.

തന്റെ ഭാര്യ എന്ന നിലയിൽ സുപ്രിയക്ക് പ്രിത്വി കൊടുത്തിരിക്കുന്ന സ്ഥാനവും ബഹുമാനവും എന്നും ഏവരും ചർച്ച ചെയ്യാറുള്ളതാണ്. താരത്തിന്റെ മകൾ അല്ലി മലയാളികൾക്ക് ഏറെ സുപരിചിതയാണ്. അല്ലിമോളുടെ വിശേഷങ്ങൾ ഇൻസ്റാഗ്രാമിലൂടെ പ്രേക്ഷകർ വളരെ കൃത്യമായി തന്നെ അറിയാറുണ്ട്. അലംകൃത എന്നാണ് മകളുടെ യഥാർത്ഥ പേര്. ഇപ്പോഴിതാ അല്ലിയുടെ ഒരു പുതിയ ഫൊട്ടോ ഷെയർ ചെയ്തിരിക്കുകയാണ് സുപ്രിയ മേനോൻ.

വളർത്തുനായയായ സോറോയെ അല്ലി താലോലിക്കുന്ന ഒരു ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ അല്ലിയുടെ മുഖം ഏതാണ്ട് വ്യക്തമായി തന്നെ കാണാം.ഇതിന് മുന്നേ അല്ലിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങളൊന്നും തന്നെ പൃഥ്വിയോ സുപ്രിയയോ പോസ്റ്റ് ചെയ്യാറില്ല. അല്ലിയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ. അല്ലിയുടെ പുതിയ ചിത്രത്തിന് താഴെ ഒട്ടേറെ കമ്മന്റുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ളീഷിന്റെ കാര്യത്തിൽ അച്ഛനെ പോലെ തന്നെയാണ് മകൾ എന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു.

അല്ലിമോൾ അച്ഛന് ഇംഗ്ളീഷിൽ തയ്യാറാക്കിക്കൊടുത്ത കത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്താണെങ്കിലും അല്ലിമോളുടെ പുത്തൻ ചിത്രം കണ്ട് ഏറെ ആനന്ദത്തിലാണ് അല്ലിമോളുടെയും പ്രിത്വിരാജിന്റെയും ആരാധകർ. ഇനിയെന്നാണ് അല്ലിമോളെ ബിഗ്‌സ്‌ക്രീനിൽ കാണാൻ കഴിയുകയെന്ന ചോദ്യവും ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്. അച്ഛന്റെ പാത പിൻതുടർന്ന് ബിഗ്‌സ്‌ക്രീനിലേക്ക് അല്ലിമോൾ വരണമെന്നാണ് ആരാധകരുടെ ആഗ്രഹം.

Comments are closed.