സ്റ്റീഫൻ അറിയാതെ ബോബിയും സയീദ് മസൂദും കണ്ടു മുട്ടിയപ്പോൾ.!!😍👌 ഇതെങ്ങാനും സ്റ്റീഫൻ അറിഞ്ഞാൽ എന്താകുമെന്ന് ആരാധകർ…👆🏻🔥

സ്റ്റീഫൻ അറിയാതെ ബോബിയും സയീദ് മസൂദും കണ്ടു മുട്ടിയപ്പോൾ.!!😍👌 ഇതെങ്ങാനും സ്റ്റീഫൻ അറിഞ്ഞാൽ എന്താകുമെന്ന് ആരാധകർ…👆🏻🔥 പൃഥ്വിരാജിന്റെ സംവിധാനം ചെയ്‌ത മലയാളത്തിലെ ഹിറ്റ് ചിത്രമാണ് ലൂസിഫർ. ഇന്ന് മലയാള സിനിമയിലെ എണ്ണപ്പെട്ട യുവ താരങ്ങളിൽ പ്രധാനിയായും മികച്ചൊരു സംവിധായകനായും തിളങ്ങി നിൽക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ലൂസിഫറിൽ മോഹൻലാൽ അതിഗംഭീരമായി അവതരിപ്പിച്ച സ്റ്റീഫനെയും വില്ലൻ ബോബിയായി തിളങ്ങിയ വിവേക് ഒബ്രോയും മലയാളികൾക്ക് മറക്കാനാകാത്തതാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മലയാള സിനിമാലോകത്തെ ക്യൂട്ട് ആൻഡ് പവർ ഫുൾ കപ്പിൾസാണ് പൃഥ്വിരാജും സുപ്രിയയും. പൃഥ്വിയെ പോലെ നിരവധി ആരാധകരാണ് സുപ്രിയയ്ക്കും ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും മറ്റും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പൃഥ്വിരാജും വിവേകും ഡിന്നറിനായി ഒത്തു കൂടിയിരിക്കുന്നതിന്റെ ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

നിമിഷനേരം കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. “സയീദ് മസൂദും ബോബിയും ഡിന്നറിനായി ഒത്തുകൂടിയപ്പോൾ” എന്ന ക്യാപ്ഷനോട് കൂടിയാണ് സുപ്രിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ വന്നിരിക്കുന്ന കമെന്റുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുന്നതും ഒപ്പം ചിരി പടർത്തിയിരിക്കുന്നതും. ഇതെങ്ങാനും സ്റ്റീഫൻ അറിഞ്ഞാൽ എന്നാണ് ഒരു ആരാധകൻ കമെന്റ് ചെയ്തിരിക്കുന്നത്.

നീ തീർന്നടാ.. തീർന്ന്, പാവം ലൂസിഫർ ഒന്നും അറിഞ്ഞില്ല.. എന്നൊക്കെയാണ് ആരാധകർ കമെന്റ് ചെയ്തിരിക്കുന്നത്. “രാജു ഏട്ടാ പുള്ളിക്ക് നല്ലൊരു പാന്റ് വാഗിച്ചു കൊടുക്കണേ”, വിവേക് ഒബ്രോയ്‌യെ പട്ടി കടിച്ചോ.. എന്നിങ്ങനെയുള്ള രസകരമായ കമെന്റുകളും ചിത്രത്തിന് കിട്ടിയിട്ടുണ്ട്. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ‘കടുവ’യിൽ വിവേകും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിൽ എടുത്ത ചിത്രമാണ് സുപ്രിയ പങ്കുവെച്ചിട്ടുള്ളത്.

Comments are closed.