മലയാളികൾക്ക് അഭിമാനിക്കാൻ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി..!!😍🔥 കേരളത്തിന്റെ അഭിമാനമായി വയനാട്ടിൽ നിന്നും സമ്രൂദ്…👌🔥

മലയാളികൾക്ക് അഭിമാനിക്കാൻ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി..!!😍🔥 കേരളത്തിന്റെ അഭിമാനമായി വയനാട്ടിൽ നിന്നും സമ്രൂദ്…👌🔥 ഇന്ത്യയിലെ ഏറ്റവും മികച്ച ഡാൻസിങ്ങ് റിയാലിറ്റി ഷോ ആയ, ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ പ്രോഗ്രാമിൽ നമ്മുടെ കേരളത്തിലെ വയനാട് നിന്നും സമ്രൂത് എന്നൊരു മലയാളിയും ഉണ്ട് എന്നറിയുമ്പോൾ മലയാളികളുടെ അഭിമാനത്തിന് ഒരു പൊന്നു തൂവൽ കൂടെ വന്നു തന്നെ പറയേണ്ടി വരും. സോണി എന്റർടൈൻമെന്റ് ടെലിവിഷനിൽ ആണ് ഈ പ്രോഗ്രാം ആദ്യമായി പ്രദർശിപ്പിച്ചത്.

സൗത്ത് ഇന്ത്യൻ ആണോ എന്ന് ചോദിക്കുമ്പോൾ കേരള എന്ന് അഭിമാനത്തോടെ സമ്രുത് പറയുന്ന വാക്കുകൾ നമ്മുടെ സന്തോഷം പതിൻ മടങ്ങു വർധിപ്പിക്കുന്ന കാഴ്ചകൾ ആണ്. ഇന്ത്യയിലെ ഏറ്റവും മികച്ച നർത്തകി മാരുടെ റിയാലിറ്റി ഷോയിൽ ആണ് നമ്മുടെ മലയാളി താരവും ഒരു ഭാഗമാവുകയും വിധി കർത്താക്കളെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത് കൊണ്ട് സാമ്രുത് ഡാൻസ് എന്ന വിസ്മയ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

വിധി കർത്താക്കളായ മലൈക, ടൈറൻസ് സർ, ഗീത മാം എന്നിവരുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ നമുക്ക് അഭിമാനം തോന്നിപോകുന്ന നിമിഷങ്ങൾ ആണ് സാമ്രുത് കാഴ്ചവച്ചത്. അഞ്ചു മത്സരാർഥികളിൽ സാമ്രുത് നാലാം സ്ഥാനത്താണ് എത്തിയത് എന്നാലും ഇതുപോലൊരു ഷോയിൽ ഒരു സ്ഥാനം ലഭിക്കുന്നത് തന്നെ വളരെ വലിയൊരു കാര്യമാണ്. റണ്ണർ അപ്പ്‌ ആയ മത്സരത്തികൾക്ക് ഒരു ലക്ഷം രൂപയും സമ്മാനമായി നൽകുന്നുണ്ട്.

സൗമ്യ കാംമ്പ്ലെ ആണ് ഇന്ത്യയിലെ മികച്ച നർത്തകി 2 നേടിയത്. ഞായറാഴ്ച ആയിരുന്നു ദി അൾട്ടിമേറ്റ് ഫിനാലെ അതിൽ അഞ്ചു ഫൈനലിസ്റ്റുകൾ ഉണ്ടായിരുന്നു. റോസാ രാണ, രഖ്തിം താക്കൂരിയ, സംറൂദ് എംഡി, ഗൗരവ് സ്വർണ്ണ, സൌമ്യ കാംബ്ലെ — ഷോ വിജയിക്കാൻ മത്സരിക്കുന്നത് കാണാൻ കഴിഞ്ഞു. അതിന്റെ കൂടെ ആണ് നമ്മുടെ മലയാളി ആയ ഒരു വയനാട് നിന്നൊരു അഭിമാനം തന്നുകൊണ്ട് സാമ്രുത് ഞെട്ടിച്ച പ്രകടനം കാഴ്ച വച്ചത്.

Comments are closed.