
പഴുത്ത മാങ്ങ വെറുതെ കളയല്ലേ; കിടിലൻ വിഭവം വീട്ടിൽ തന്നെ തയ്യാറാക്കാം; പഴുത്ത മാങ്ങ വച്ചൊരു രുചികരമായ ആം പപ്പട്..! | Yummy Mango Pappad
Yummy Mango Pappad : പഴുത്ത മാങ്ങയുടെ സീസൺ ആയി കഴിഞ്ഞാൽ അത് വരട്ടിയും, ജ്യൂസാക്കിയും,ഷെയ്ക്ക് ആക്കിയുമെല്ലാം ഉപയോഗിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ വലിയ അളവിൽ പഴുത്തമാങ്ങ കിട്ടുമ്പോൾ അത് കൂടുതൽ ദിവസത്തേക്ക് കേടാകാതെ സൂക്ഷിക്കാനായി നോക്കാവുന്ന രുചികരമായ ആം പപ്പടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Mango
- Sugar
How To Make Yummy Mango Pappad
നന്നായി പഴുത്ത മാങ്ങയെടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത മാങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരച്ചുവെച്ച മാങ്ങയുടെ പൾപ്പ് ഒഴിച്ചു കൊടുക്കുക. മാങ്ങ ചെറുതായി വെന്ത് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിനായി എടുത്തുവച്ച പഞ്ചസാര കൂടി ചേർത്ത് കൈവിടാതെ ഇളക്കുക. മാങ്ങയുടെ നിറം ചെറുതായി മാറി കുറുകി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഒരു പ്ലേറ്റ് എടുത്ത് അതിൽ നെയ്യ് നല്ലതുപോലെ സ്പ്രെഡ് ചെയ്തു കൊടുക്കുക. ചൂടാക്കി വെച്ച മാങ്ങയുടെ പൾപ്പ് പ്ലേറ്റിലേക്ക് നല്ലതുപോലെ പരത്തി കൊടുത്ത ശേഷം മൂന്നു മുതൽ നാലു മണിക്കൂർ വരെ വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ മാങ്ങയുടെ പൾപ്പ് ഗ്ലാസ് പരുവത്തിലായി കിട്ടുന്നത് കാണാം. ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കുന്ന ആം പപ്പട് വളരെയധികം രുചികരവും കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാവുന്നതുമാണ്. വളരെയധികം രുചികരവും എന്നാൽ കുറച്ച് വ്യത്യസ്തമായി തയ്യാറാക്കാവുന്നതുമായ ഒരു വിഭവം തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല മാങ്ങയുടെ രുചി ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ ദിവസത്തേക്ക് ഈ ഒരു രീതിയിൽ മാങ്ങ തയ്യാറാക്കി പ്രിസർവ് ചെയ്ത് വെക്കാനും സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Jaya’s Recipes
Yummy Mango Pappad
🥭 Yummy Mango Pappad (Maanga Thera) – Kerala Style
📝 Ingredients:
- Ripe mangoes – 3 to 4 large (preferably sweet, fibrous varieties like Chandrakkaran or Alphonso)
- Sugar – ½ to 1 cup (adjust based on mango sweetness)
- Cardamom powder – ½ tsp (optional)
- Ghee – 1 tsp (for greasing)
👩🍳 Method:
- Prepare the pulp:
Peel the mangoes and scoop out the pulp. Blend into a smooth puree (no water added). - Cook the pulp:
Transfer the puree to a thick-bottomed pan. Add sugar and cook on low flame, stirring constantly. Continue until it thickens and begins to leave the sides of the pan. Add cardamom if using. - Spread and dry:
Grease a steel plate or banana leaf with ghee. Pour the thickened mango mixture and spread evenly (¼ inch thick).
Sun-dry for 2–3 days until it’s no longer sticky and can be peeled like a sheet. You can also use a dehydrator or oven (at low heat). - Cut and store:
Once dried, cut into squares or rolls. Store in an airtight container.
✅ Tips:
- Use naturally sweet mangoes to reduce sugar.
- Keep covered with a thin net or muslin while sun drying to protect from dust/insects.
- Add a pinch of salt or chili powder if you like a spicy twist!
Comments are closed.