ഉയരങ്ങൾ കീഴടക്കാനൊരുണ്ടി 16 -കാരി! സഹോദരിയുടെ വിവാഹ ദിവസം ഗൗൺ ധരിക്കാനുള്ള മോഹത്തിൽ നിന്നുള്ള തുടക്കം, കുടിലിൽ നിന്ന് പൊരുതി നേടിയ വിജയം | Youngest Fashion Designer From A Poor Family

Youngest Fashion Designer From A Poor Family : ഫാഷൻ മേഖല അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.ദിനംപ്രതി പരിഷ്കരണം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ മേഖല നിരവധി യുവാക്കൾക്കാണ് ജീവിതമാർഗം തുറന്ന് കൊടുക്കുന്നത്.തങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ വിറ്റഴിക്കാൻ ഏറ്റവും നല്ല ഒരു പ്ലാറ്റഫോമും അവർക്കുണ്ട്, സോഷ്യൽ മീഡിയ.ഫാഷൻ എന്നാൽ ഡ്രസിങ് സ്റ്റൈൽ മാത്രമല്ല ആറ്റിട്യൂട് കൂടെയാണ്.

ജീവിതത്തോടും സമൂഹത്തോടും നമ്മൾ കാണിക്കുന്ന ആറ്റിറ്റ്യൂഡ് തന്നെയാണ് നമ്മുടെ ജീവിത വിജയത്തിന്റെ അടിസ്ഥാനവും.ചെറുപ്രായത്തിൽ തന്നെ തന്റെ പാഷൻ തിരിച്ചറിഞ്ഞു വിജയിച്ച ഒരു പെൺകുട്ടിയാണ് മിന്നു എന്ന 19കാരി. ഇന്റർനാഷണൽ മോഡലുകൾ വരെ ധരിക്കുന്ന വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് സ്റ്റിച്ച് ചെയ്ത് മിന്നു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്യും. മിന്നു തന്നെയാണ് മോഡലും. മിന്നുവിന്റെ അതിമനോഹരമായ ഈ ഡിസൈൻസ് ഒക്കെ കണ്ട് നിരവധി ആളുകളാണ് മിന്നുവിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.

മിന്നു പങ്ക് വെക്കുന്ന ചിത്രങ്ങളിലൂടെ മാത്രമാണ് മിന്നുവിനെ എല്ലാവരും കാണുന്നത് എന്നാൽ ഇതിനു പിന്നിലെ കാഴ്ച മറ്റൊന്നാണ്. വല്യ സൗകര്യങ്ങളൊന്നും ഇല്ലാത്ത സ്വന്തം വീട്ടിൽ ഇരുന്ന് തന്നെയാണ് മിന്നു ഡ്രെസ്സുകൾ എല്ലാം തയ്ക്കുന്നത്. ചിത്രങ്ങൾ എടുക്കുന്നതോ വീടിന്റെ സൈഡിൽ രണ്ട് പലക കഷ്ണങ്ങൾ നിരത്തിയിട്ട് അതിനു മുകളിൽ നിന്ന് കൊണ്ട്. ബാക്ക്ഗ്രൗണ്ട് മിന്നുവിന്റെ അച്ഛന്റെ തന്നെ വെള്ളമുണ്ടും.ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ കാണുന്ന ആർക്കും ഇത് തിരിച്ചറിയാനും സാധിക്കില്ല.

ജീവിത സാഹചര്യങ്ങളോട് പടവെട്ടി തന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന ഈ പെൺകുട്ടി ഒരു അത്ഭുതം തന്നെയാണ് ഇന്നത്തെ കാലത്ത്. പിൻ‌ട്രെസ്റ്റിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ കാണുന്ന ഡ്രെസ്സുകളുടെ ചിത്രങ്ങളാണ് ആണ് മിന്നു സ്വന്തം പണിപ്പുരയിൽ മനോഹരമായി തയ്ച്ചെടുന്നത്. ഫാഷൻ ഡിസൈനിങ് കോഴ്സപൂർത്തീകരിച്ച മിന്നുവിന്റെ ആഗ്രഹം ലോകം അറിയുന്ന ഒരു ഡിസൈനർ ആകണം എന്നാണ്.

Comments are closed.