ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് വെറും 2 മിനുട്ടിൽ കിടിലൻ പലഹാരം ഇതാ; രുചിയൊന്ന് അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും.!! | Wheatflour Egg Snack Recipe

Wheatflour Egg Snack Recipe : പ്രഭാത ഭക്ഷണം നമുക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. എന്നും ഒരുപോലെയുള്ള ഭക്ഷണം കഴിച്ചാൽ ആർക്കാണ് മടുക്കാത്തത്. മുട്ടയും ഗോതമ്പും കൊണ്ട് എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം തയ്യാറാക്കാം.

  • ഗോതമ്പ് പൊടി – 1 കപ്പ്‌
  • മൈദ – 1/2കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – 1 എണ്ണം
  • പച്ചമുളക് – ആവശ്യത്തിന്
  • മുട്ട – 1 എണ്ണം
  • ചീസ് – ആവശ്യത്തിന്

ആദ്യം തന്നെ ഒരു കപ്പ് ഗോതമ്പ് പൊടി ഒരു ബൗളിലേക്ക് ഇടാം. ഇതിലേക്ക് അരക്കപ്പ് മൈദപ്പൊടിയും ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴച്ചെടുക്കുന്നതു പോലെ കുഴച്ചെടുക്കാം. പച്ചവെള്ളം ഉപയോഗിച്ച് തന്നെ നന്നായി കുഴച്ചെടുക്കാവുന്നതാണ്. ശേഷം കുഴച്ചെടുത്ത മാവ് മാറ്റി വെക്കാം. അടുത്തതായി വേറൊരു ബൗൾ എടുത്ത് അതിലേക്ക് ചെറിയ കഷണങ്ങളാക്കിയ സവാള ചേർത്ത് കൊടുക്കാം.

ഇതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളകും ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് കൊടുക്കാം. ഇതിലേക്ക് ഒരു മുട്ടയും ചെറിയ കഷണങ്ങളാക്കിയ ചീസും കൂടി ചേർത്ത് കൊടുക്കാം. ഇത് നല്ലൊരു ഫ്ലേവർ കിട്ടാൻ വേണ്ടിയാണ് ചേർക്കുന്നത്. ഇവയെല്ലാം കൂടി നന്നായി ഇളക്കിയെടുക്കുക. ഇതിലേക്കുള്ള ഫില്ലിംഗ് റെഡിയായിട്ടുണ്ട്. ഇനി നേരത്തെ കുഴച്ചു വെച്ചിട്ടുള്ള മാവ് രണ്ട് ബോൾസ് ആക്കി മാറ്റണം. ഓരോ ബോൾസും വലുതാക്കി കനത്തിൽ നന്നായി പരത്തിയെടുക്കണം. ഇനി ഒരു ഷീറ്റ് എടുത്ത് അതിന് മുകളിൽ റൗണ്ട്

ഷേപ്പിൽ ഉള്ള എന്തെങ്കിലും ഉപയോഗിച്ച് അടയാളപ്പെടുത്തുക. അടയാളപ്പെടുത്തിയതിന്റെ മുകളിൽ ഫില്ലിംഗ് ചേർക്കാം. പരുത്തി വെച്ച മറ്റേ ഷീറ്റ് അതിന് മുകളിൽ ആയി ഇടുക. ശേഷം സൈഡ് എല്ലാം ഒട്ടിച്ച് കൊടുക്കുക. വീണ്ടും ഇതിനെ ഷേപ്പിൽ കട്ട്‌ ചെയ്തെടുക്കാം. ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായാൽ ഇതിനെ ഷാലോ ഫ്രൈ ചെയ്ത് എടുക്കാം. എല്ലാവർക്കും വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഈസി ബ്രേക്ക്‌ ഫാസ്റ്റ് റെഡി. Wheatflour Egg Snack Recipe credit : She book

Wheatflour Egg Snack Recipe

This quick and easy wheat flour egg snack is a delicious and wholesome option for breakfast or a light evening bite. Made with simple ingredients like whole wheat flour, eggs, and a mix of spices, it’s both nutritious and satisfying. The batter is prepared by combining wheat flour with beaten eggs, chopped onions, green chilies, and your choice of herbs or veggies for added flavor and texture. Once mixed to a smooth consistency, the batter is pan-fried until golden brown, resulting in a crispy outside and soft, fluffy inside. This versatile snack can be customized to suit your taste—add grated cheese, boiled corn, or even shredded chicken for variation. It’s perfect served hot with ketchup, green chutney, or yogurt dip. High in protein and fiber, this snack is ideal for kids and adults alike. Quick to make and incredibly tasty, it’s a go-to recipe for busy days.

Also Read : ചായക്കടയിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ പഴംപൊരി വീട്ടിൽ തയ്യാറാക്കാം; അപ്പക്കാരം ഒന്നും ഇല്ലാതെ തന്നെ ഗോതമ്പുപൊടി കൊണ്ട് കിടിലൻ പഴംപൊരി തയ്യാറാക്കാം

Comments are closed.