ഹൃദയത്തെ കുറിച്ചും കല്യാണി പ്രിയദർശനുമായുള്ള തന്റെ ചങ്ങാത്തത്തേക്കുറിച്ചും ആരാധകാരോട് തുറന്ന് പറഞ്ഞ് വിശാഖ് സുബ്രമണ്യം…

ഹൃദയത്തെ കുറിച്ചും കല്യാണി പ്രിയദർശനുമായുള്ള തന്റെ ചങ്ങാത്തത്തേക്കുറിച്ചും ആരാധകാരോട് തുറന്ന് പറഞ്ഞ് വിശാഖ് സുബ്രമണ്യം…😍🔥 ജനഹൃദയങ്ങൾ ഏറ്റെടുത്ത് സൂപ്പർ ഹിറ്റ് ആക്കി മാറ്റിയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം. ഈ അടുത്ത് പുറത്തിറങ്ങിയ ഈ സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രണവിനെ ജീവിത സാഹചര്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കോളേജ് കാലത്തുണ്ടാകുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ജനങ്ങൾ സിനിമയെ വരവേൽക്കാനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതുകൊണ്ടു തന്നെ ജനങ്ങളിൽ ഈ സിനിമ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. 2021 ജനുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കോവിഡ് പ്രതിസന്ധിക്കിടയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ സിനിമയ്ക്ക് വേണ്ടി പ്രയത്നിച്ചത്. മെറിലാൻഡ് സ്റ്റുഡിയോ നിർമ്മിച്ച ഹൃദയം എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ സ്ഥാനത്തുള്ളത് വിശാഖ് സുബ്രഹ്മണ്യമാണ്. ഇദ്ദേഹം തന്നെയാണ് നിലവിൽ മേരിലാൻഡ് സിനിമാസിന്റെ ഉടമസ്ഥൻ.

വിശാഖ് സുബ്രഹ്മണ്യന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. പ്രണവും വിശാഖ് സുബ്രഹ്മണ്യവും കല്യാണിയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുള്ളത്. ഫോട്ടോയ്ക്ക് താഴെ മൂന്നാറിലെ ഹൃദയത്തിന്റെ ഷൂട്ടിനെ കുറിച്ചും കൂടാതെ കല്യാണി ദർശനമായുള്ള തന്റെ ചങ്ങാത്തത്തിൽ കുറിച്ചും വിശാഖ് പറയുന്നു… “ഷൂട്ടിന്റെ ആദ്യ ദിവസം. ചെറിയൊരു സോങ് കട്ടിനായി ഞങ്ങൾ പുറപ്പെട്ടു. ലിമിറ്റഡ് ക്രൂ മതിയെന്ന് വിനീത്, സസന്തോഷം ഞാൻ അത് സമ്മതിച്ചു. ഫോട്ടോയിലെ ഈ മാഡത്തിനും സമ്മതം.

പക്ഷെ നിങ്ങൾ കൂടെ നിന്ന് സഹായിക്കണം എന്നായിരുന്നു ആവശ്യം. എനിക്കും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിത്താരയ്ക്കും ഡബിൾ ഓക്കേ, ഷൂട്ടിനായി രണ്ട് വർഷം മുമ്പ് ഇതേ ദിവസം മൂന്നാറിൽ എത്തിയ ഉടനെ എന്റെ തോളത്തേക്ക് ബാഗുകൾ അൺലോഡ് ചെയ്തു ഈ മാഡം. ബാഗുകളും ചുമന്ന് മല കയറി ഞാനൊരു പരുവമായി. ചുരുക്കി പറഞ്ഞാൽ പ്രിയൻ അങ്കിളിന്റെ ‘കിലുക്കത്തിൽ’ രേവതി മാമിന്റെ പെട്ടികളും ചുമന്ന് മല കയറി പരുവമായി ജോജിയുടെ (ലാൽ ചേട്ടൻ) അവസ്ഥ. ഈ മാഡവുമായി അന്ന് തുടങ്ങിയ സൗഹൃദമാണ്… ഇന്ന് കട്ട കമ്പനിയായി അത് തുടരുന്നു.. എന്നാണ് അദ്ദേഹം കുറിച്ചത്.

Comments are closed.