ഇത്തവണ വൃദ്ധിക്കുട്ടി ഒറ്റയ്ക്കല്ല;😍👌 ഡാൻസ് കൊഴുപ്പിക്കാൻ അച്ഛനും അമ്മയും…🥰😘 സോഷ്യൽ മീഡിയ കയ്യടിക്കിയ ഫാമിലി വീണ്ടും…😍🔥

ഇത്തവണ വൃദ്ധിക്കുട്ടി ഒറ്റയ്ക്കല്ല;😍👌 ഡാൻസ് കൊഴുപ്പിക്കാൻ അച്ഛനും അമ്മയും…🥰😘 സോഷ്യൽ മീഡിയ കയ്യടിക്കിയ ഫാമിലി വീണ്ടും…😍🔥 ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയെ മുഴുവൻ കയ്യിലെടുത്ത കുട്ടി താരമാണ് വൃദ്ധി വിശാൽ. അല്ലു അർജുന്റെ പാട്ടിനൊപ്പം ആൻ ഡാൻസ് കളിച്ച കുട്ടികുറുമ്പി ഇപ്പോൾ വേറെ ലെവൽ ആണ്. സീരിയൽ തരാം അഖിൽ ആനന്ദിന്റെ വിവാഹത്തിനായിരുന്നു വൃദ്ധി അല്ലു അർജുന്റെ പാട്ടിനൊപ്പം കലക്കൻ നൃത്തം കാഴ്ചവെച്ചത്.

പിന്നീട് വാട്സ്ആപ്പ് സ്റ്റാറ്റസും ഇൻസ്റ്റാഗ്രാം റീലുകളും നിറയെ തരംഗമായി മാറി. ഇത്ര ചെറുപ്പത്തിലേ എങ്ങനെ ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കാൻ വൃദ്ധിക്ക് കഴിയുന്നു എന്ന ചോദ്യമായിരുന്നു എല്ലാ പ്രേക്ഷകർക്കും ഉണ്ടായിരുന്നത്. പിന്നെയാണ് വൃദ്ധിക്ക് ഈ ഡാൻസ് എവിടെനിന്ന് കിട്ടി എന്ന ചോദ്യത്തിന് ഉത്തരമായി മാതാപിതാക്കൾ എത്തിയത്. വൃദ്ധിയുടെ മാതാപിതാക്കളായ കൊച്ചി സ്വദേശി വിശാലും ഗായത്രിയും കൊറിയോഗ്രാഫേഴ്സ് ആണ്. ഒരു കുഞ്ഞ് അനിയൻ കുടി ഉണ്ട് വൃദ്ധിക്കുട്ടിക്ക്.

വൃദ്ധിയുടെ കുസൃതിയും കൊഞ്ചലും നിറഞ്ഞ വിഡിയോകൾ പ്രേക്ഷകരുടെ മനം കവരുന്നതാണ്. കൊച്ചുമിടുക്കിയുടെ ഡാൻസും ടിക് ടോക്ക് വിഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു റീൽ വീഡിയോ വൈറലാകുകയാണ്. ഇത്തവണ വൃദ്ധി ഒറ്റയ്ക്കല്ല ഞെട്ടിക്കാൻ എത്തിയത്, ഒപ്പം അച്ഛനും അമ്മയും ഉണ്ട്. നല്ല എനർജിയോടെയാണ് മൂവരുടെയും ചുവടുകൾ. തമിഴ് സ്റ്റൈലിലാണ് മൂവരും വേഷം ധരിച്ചിരിക്കുന്നത്. ഡപ്പാങ്കൂത്തിന് ഡാൻസ് കളിക്കുന്ന ഇവരിൽ ആരാണ് മികച്ച് നിൽക്കുന്നത് എന്ന് പറയാൻ ബുദ്ധിമുട്ടാണ്.

വൃദ്ധിയും കുടുംബവും വേറെ ലെവൽ ആണെന്നാണ് ആരാധകർ പറയുന്നത്. റീൽസും ടിക് ടോക്കും ഒകെ മാറി ഇപ്പോൾ സിനിമയിലേക്കും സീരിയലിലേക്കും ചുവടുവെച്ചിരിക്കുകയാണ് പ്രിയതാരം. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയയിലൂടെ എത്തി കുടുംബ പ്രേക്ഷകരുടെയും മനം കവർന്നിരിക്കുകയാണ് വൃദ്ധി. ഷാജി കൈലാസ് ചിത്രം കടുവയിൽ മികച്ച വേഷമാണ് ഈ കൊച്ചുമിടുക്കി കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ നായകനായ പൃഥിരാജിന്റെ മകളായാണ് വൃദ്ധി എത്തുന്നത്.

Comments are closed.